EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് മെർസിസൈഡ് ഡെർബി !!!!!

April 24, 2024

പ്രീമിയര്‍ ലീഗില്‍ ഇന്ന് മെർസിസൈഡ് ഡെർബി !!!!!

പ്രീമിയര്‍ ലീഗില്‍ ഏറെ ചരിത്രം ഉള്ള മെർസിസൈഡ് ഡെർബി ഇന്ന് ആരവങ്ങള്‍ ഒന്നും ഇല്ലാതെ നടക്കും.അതിനു പ്രധാന കാരണം ഏവര്‍ട്ടന്‍ ടീം പ്രീമിയര്‍ ലീഗില്‍ അപ്രധാന ടീം ആയി മാറിയത് ആണ്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫുൾഹാമിനെതിരെ റെഡ്‌സ് 3-1 ന് നാടകീയമായ വിജയം നേടിയുള്ള വരവില്‍ ആണ്.മറുവശത്ത് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0 ന് പരാജയപ്പെടുത്തി.

Everton celebrate scoring against Nottingham Forest on April 21, 2024.

 

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.എവര്‍ട്ടന്‍ ഹോം ഗ്രൌണ്ട് ആയ ഗുഡിസൺ പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ലിവര്‍പൂള്‍  ജയം നേടിയിരുന്നു.പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ഉള്ള ലിവര്‍പൂളിന് ഇന്നതെ മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും നേടിയിട്ട് കാര്യമില്ല.റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ എവര്‍ട്ടന്‍ ടീമും കൈ മെയ് മറന്നു പോരാടും.

Leave a comment