EPL 2022 European Football Foot Ball International Football Top News transfer news

കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ പ്രവേശിച്ച് യുവന്‍റസ് !!!!!!!

April 24, 2024

കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ പ്രവേശിച്ച് യുവന്‍റസ് !!!!!!!

സെമി ഫൈനലിൻ്റെ രണ്ടാം പാദത്തിൽ 2-1 ന് തോറ്റെങ്കിലും ലാസിയോയ്‌ക്കെതിരെ 3-2 അഗ്രഗേറ്റ് ജയത്തോടെ യുവൻ്റസ്  കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ എത്തി.യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റാക്കർ തിമോത്തി വെഹിൻ്റെ സഹായത്തോടെ സ്‌ട്രൈക്കർ അർക്കാഡിയസ് മിലിക്കിൻ്റെ വൈകിയുള്ള ഗോൾ ആണ് യുവേക്ക് പുതു ജീവന്‍ നല്കിയത്.ആദ്യ പാദത്തിൽ യുവൻ്റസ് സ്വന്തം തട്ടകത്തിൽ ലാസിയോയെ 2-0 ന് തോൽപിരുന്നു.

Juventus players celebrate after scoring a goal against Lazio in the Coppa Italia.

സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ലാസിയോ വളരെ മികച്ച മുന്നേറ്റം ആണ് നടത്തിയത്.അതിനു മുന്നില്‍ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധം ഉള്ള യുവേക്ക് പോലും പിടിച്ച് നില്ക്കാന്‍ കഴിഞ്ഞില്ല.ഒരു മികച്ച ഹെഡറിലൂടെ വാലൻ്റൈൻ കാസ്റ്റെല്ലാനോസ് ലാസിയോക്ക് ലീഡ് നല്കി.രണ്ടാം പകുതിയില്‍ അദ്ദേഹം വീണ്ടും  സ്കോര്‍  ചെയ്തു കൊണ്ട് ലാസിയോക്ക് പ്രതീക്ഷ നല്കി.എന്നാല്‍ സ്കോര്‍ സമനിലയില്‍ ആയതും ഉണര്‍ന്ന് കളിച്ച യൂവേ പതിയെ പതിയെ മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി.അതിന്റെ തിക്ത ഫലമാണ് ആ ഗോള്‍.യുവൻ്റസ് അവരുടെ 22-ാമത് കോപ്പ ഇറ്റാലിയ ഫൈനലിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Leave a comment