EPL 2022 European Football Foot Ball International Football Top News transfer news

കായിക താരങ്ങള്‍ക്ക് ലോറസ് അവാർഡുകൾ നല്കി ആദരിച്ചു

April 23, 2024

കായിക താരങ്ങള്‍ക്ക് ലോറസ് അവാർഡുകൾ നല്കി ആദരിച്ചു

കഴിഞ്ഞ വർഷം സ്‌പെയിനിൻ്റെ ആദ്യ വനിതാ ലോകകപ്പ് വിജയം നേടിയ  ടീമിനെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡ് നല്കി അവതരിപ്പിച്ചു.2023ലെ ലോക ടീമായി സ്‌പെയിനിനെയും മികച്ച കായികതാരമായി മിഡ്‌ഫീൽഡർ ഐറ്റാന ബോൺമാറ്റിയെയും തിരഞ്ഞെടുത്തു.

Bellingham, wins Laureus Breakthrough award

 

മാഡ്രിഡിൽ നടന്ന ചടങ്ങിൽ നൊവാക് ജോക്കോവിച്ച് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി, അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോൺ ബൈൽസിന് ഈ വർഷത്തെ തിരിച്ചുവരവിനുള്ള പുരസ്കാരം ലഭിച്ചു.റയൽ മാഡ്രിഡ് ഫോർവേഡ് ജൂഡ് ബെല്ലിംഗ്ഹാം മികച്ച ബ്രേക്ക് ത്രൂ അവാര്‍ഡ് നേടിയപ്പോള്‍ റാഫേൽ നദാൽ തൻ്റെ ഫൗണ്ടേഷന്‍ വഴി നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോർട്‌സ് ഫോർ ഗുഡ് അവാർഡ് നേടി.ലോറസ് ടീം അവാർഡ് നേടുന്ന ആദ്യ വനിതാ ടീമായി സ്പെയിന്‍ മാറി.ലോകകപ്പിന് മുമ്പ്, ബാഴ്‌സലോണയെ രണ്ടാം വനിതാ ചാമ്പ്യൻസ് ലീഗ് നേടാനും ബോൺമാറ്റി സഹായിച്ചു. ബാലൺ ഡി ഓറും ഫിഫയുടെ മികച്ച കളിക്കാരിക്കുള്ള അവാർഡും ലഭിച്ചതിന് ശേഷം ലോറസ് നേടുന്ന ആദ്യത്തെ വനിതാ ഫുട്ബോൾ താരമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു.

Leave a comment