EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിൽ ഉള്ള പങ്ക് കളിക്കാര്‍ക്ക് എന്ന് ഗുണ്ടോഗൻ വിലപിച്ചു

April 17, 2024

ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിൽ ഉള്ള പങ്ക് കളിക്കാര്‍ക്ക് എന്ന് ഗുണ്ടോഗൻ വിലപിച്ചു

ചൊവ്വാഴ്ച ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത് റഫറിയുടെ പിഴവ് ആണ് എന്നു മാനേജര്‍ സാവി പറഞ്ഞു എങ്കിലും അത് താരങ്ങളുടെ പിഴവ് ആണ് എന്ന് ഇൽകെ ഗുണ്ടോഗൻ പറഞ്ഞിരിക്കുന്നു.ജയിക്കാനുള്ള അവസരം കളഞ്ഞു കുളിച്ച് ഏറ്റവും ലളിതമായ പരാജയം ആണ് തങ്ങള്‍ നേടി എടുത്തത് എന്നും ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ പറഞ്ഞു.

 

“ഞാൻ വളരെ നിരാശനാണ്, കാരണം ഞങ്ങൾ അത്രക്ക് മികച്ച നിലയില്‍ ആയിരുന്നു.ആദ്യ പാദത്തിന് ശേഷം മാത്രമല്ല ഇന്നലത്തെ മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടി ഞങ്ങള്‍ അവരെ വരുതിയില്‍ വരുത്താന്‍ പഠിച്ചു.എന്നാല്‍ മല്‍സരം പുരോഗമിക്കുമ്പോള്‍ ഞങ്ങൾ അത് ഏറ്റവും ലളിതമായ രീതിയിൽ എതിര്‍ ടീമിന്  വിട്ടുകൊടുത്തു.ഇത് എന്നെ ഏറെ അലട്ടുന്നു.ഒരു ടീം എന്ന നിലയില്‍  ചെയ്യാന്‍ പാടില്ലാത്തത് ആണ് ഇന്നലെ ഞങ്ങളുടെ പക്കല്‍ നിന്നും ഉണ്ടായത്.”ഗുണ്ടോഗൻ സിബിഎസിനോട് പറഞ്ഞു.

Leave a comment