EPL 2022 European Football Foot Ball International Football Top News transfer news

യൂറോപ്പ ക്വാര്‍ട്ടര്‍ ; ലിവർപൂൾ അറ്റലാൻ്റ ബിസി പോരാട്ടം ഇന്ന്

April 10, 2024

യൂറോപ്പ ക്വാര്‍ട്ടര്‍ ; ലിവർപൂൾ അറ്റലാൻ്റ ബിസി പോരാട്ടം ഇന്ന്

യൂറോപ്പ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് ലിവർപൂൾ അറ്റലാൻ്റ ബിസിയുമായി ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ലിവര്‍പ്പൂള്‍ ഹോം ഗ്രൌണ്ട് ആയ  ആൻഫീൽഡിൽ വെച്ചാണ് ഇന്നതെ മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടുന്നത് 2020 – 21 ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ ആയിരുന്നു.അന്ന് 5 ഗോളിന് ലിവര്‍പ്പൂളും രണ്ടു ഗോളിന് അറ്റ്ലാന്‍റയും വിജയം നേടിയിരുന്നു.

Liverpool goalkeeper Alisson Becker goes down injured on November 25, 2023

പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ലിവര്‍പൂള്‍ സ്പാർട്ട പ്രാഗിനെ 11- 2 നു മറികടന്നു.മറുവശത്ത് അറ്റ്ലാന്‍റ സ്‌പോർട്ടിംഗ് ലിസ്ബണിനെ പിന്തള്ളിയാണ് ഇതുവരെ എത്തിയത്.ഇന്നതെ മല്‍സരത്തില്‍ ലിവര്‍പൂളിന് തന്നെ ആണ് മേല്‍ക്കൈ.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സമനില കുരുക്കില്‍പ്പെട്ടത് ലിവര്‍പൂള്‍ കാമ്പിനെ ഏറെ നിരാശയില്‍ ആഴ്ത്തിയിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അതില്‍ നിന്നും കരകയറാന്‍ തക്ക വിധത്തില്‍ ഉള്ള ഒരു പ്രകടനം അവരില്‍ നിന്നു ആരാധകര്‍ പ്രതീക്ഷിക്കുന്നു.പല പ്രമുഖ താരങ്ങള്ക്കും പരിക്ക് ഏറ്റു എന്നത് അവരെ ഏറെ അലട്ടുന്നുണ്ട്.

Leave a comment