EPL 2022 European Football Foot Ball Indian football International Football Top News

ചെല്‍സിയെ സമനിലയില്‍ തളച്ച് ബെന്‍ളി

March 31, 2024

ചെല്‍സിയെ സമനിലയില്‍ തളച്ച് ബെന്‍ളി

റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളി ടീമിനെതിരെ പോലും സമനില നേടി കൊണ്ട് ചെല്‍സി പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു ടീമുക്ലൌം നിശ്ചിത സമയത്ത് ഈ രണ്ടു ഗോളുകള്‍ നേടി കൊണ്ട് കളം വിട്ടു.രണ്ടു തവണ ലീഡ് നേടിയിട്ടും ബെന്‍ളി താരമായ ലോറെന്‍സിന് റെഡ് കാര്‍ഡ് ലഭിച്ചിട്ടും പിച്ചിലെ സാഹചര്യങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.

Chelsea vs Burnley LIVE: Premier League result and final score after Dara  O'Shea snatches point for Clarets | The Independent

44-ാം മിനിറ്റിൽ ചെല്‍സിയുടെ യുവ തുര്‍ക്കി ആയ കോള്‍ പാമര്‍ ആണ് ഗോള്‍ വേട്ടക്ക് ആരംഭം കുറിച്ചത്.അദ്ദേഹം  തന്നെ ആണ് ചെല്‍സിക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത്.എന്നാൽ രണ്ടാം പകുതിയുടെ രണ്ട് മിനിറ്റിനുള്ളിൽ ക്ലാരറ്റ്സിൻ്റെ ക്യാപ്റ്റൻ ജോഷ് കലൻ ഒരു മികച്ച ലോങ് റേഞ്ച് ഷൂട്ടിലൂടെ സ്കോര്‍ സമനിലയില്‍ ആക്കി.78 ആം മിനുട്ടിലെ പാമറുടെ ഗോള്‍ വീണ്ടും ചെല്‍സിക്ക് മേല്‍ക്കൈ നേടി കൊടുത്തു എങ്കിലും വെറും 3 മിനുട്ടിനുള്ളില്‍ തന്നെ കോര്‍ണര്‍ അവസരം മുതല്‍ എടുത്ത് ഒരു ഹെഡര്‍ ഗോളിലൂടെ ഡാര ഓഷേ ചെല്‍സിയെ വീണ്ടും സമനില കൂട്ടില്‍ അടച്ചു.

Leave a comment