ഹോം സ്റ്റേഡിയത്തില്‍ നൂതന മാറ്റങ്ങള്‍ ഒരുക്കി ഫുൾഹാം
ഫുൾഹാം തങ്ങളുടെ സ്റ്റേഡിയങ്ങളുടെ പരിപാടി പുതിയ തലത്തിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു.പുനർവികസിപ്പിച്ച റിവർസൈഡ് സ്റ്റാൻഡില്‍ ആഡംബര പദ്ധതികൾ അനാവരണം ചെയ്തിട്ടുണ്ട് എന്നും ഇത് ആരാധകര്‍ക്ക് തീര്‍ത്തൂം വളരെ വിത്യസ്തമായ ഒരു അനുഭൂതി ആയിരിയ്ക്കും എന്നും ക്ലബ് ചെയർമാൻ ഷാഹിദ് ഖാൻ പറഞ്ഞു.2019-ൽ നവീകരണ പ്രവർത്തനങ്ങൾക്കായി റിവർസൈഡ് സ്റ്റാൻഡ് അടച്ചിരുന്നു.

2022-ൽ താഴത്തെ ടയർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.മുകളിലെ ടയറിൻ്റെ ജോലികൾ ഇപ്പോൾ പൂർത്തിയായി, 2024-25 സീസണിൻ്റെ ആരംഭം മുതൽ ആരാധകര്‍ക്ക് വേണ്ടി അവിടം തുറന്നു കൊടുക്കപ്പെടും.റിവർസൈഡ് സ്റ്റാൻഡിലെ ആരാധകർക്ക് വേണ്ടി , മുകളിലത്തെ മൂന്ന് നിലകളിൽ “സ്കൈ ഡെക്ക്” ഉൾപ്പെടുന്നു.റൂഫ് പാര്‍ട്ടി പോലത്തെ പുതിയ അനുഭവങ്ങളും അവിടെ അവര്‍ക്ക് ആസ്വദിക്കാം.ഇത് കൂടാതെ ഏറ്റവും മുകളിലത്തെ നിലയില്‍ പൂളും ക്ലബ് ഒരുക്കിയിട്ടുണ്ട്.ന്യൂ റിവർസൈഡ് സ്റ്റാൻഡിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട്, വർഷത്തിൽ എല്ലാ ദിവസവും ക്രാവൻ കോട്ടേജിൽ ക്ലബിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുവാനും ആരാധകര്‍ക്ക് ആഘോഷിക്കാനും ഒരിടം ഒരുക്കുകയാണ് ഈ ക്ലബ്.