EPL 2022 European Football Foot Ball International Football Top News transfer news

സമനിലയില്‍ കലാശിച്ച് ഇംഗ്ലണ്ട് – ബെല്‍ജിയം പോര്

March 27, 2024

സമനിലയില്‍ കലാശിച്ച് ഇംഗ്ലണ്ട് – ബെല്‍ജിയം പോര്

റയല്‍ മാഡ്രിഡിന്‍റെ സ്ഥിരമായി രക്ഷക വേഷം കെട്ടുന്ന ജൂഡ് ബെല്ലിംഗ്ഹാം ഇന്നലെ ഇംഗ്ലണ്ടിനെയും പരാജയ ഭീതിയില്‍ നിന്നും രക്ഷപ്പെടുത്തി.എക്സ്ട്രാ ടൈമില്‍ അദ്ദേഹം നേടിയ ഗോളോടെ ആണ് ഇംഗ്ലണ്ട് ബെല്‍ജിയത്തിനെ സമനിലയില്‍ തളച്ചത്.സ്കോര്‍ലൈന്‍ (2-2).ആസ്റ്റണ്‍ വില്ല മിഡ്ഫീല്‍ഡര്‍ യൂറി ടൈല്‍സ്മാന്‍ ആണ് ഇന്നലെ ബെല്‍ജിയത്തിന് വേണ്ടി രണ്ടു ഗോളുകള്‍ നേടിയത്.

 

 

11 ആം മിനുട്ടില്‍ തന്നെ ബെല്‍ജിയം ലീഡ് നേടിയപ്പോള്‍ ഇംഗ്ലണ്ട് സമ്മര്‍ദത്തില്‍ അകപ്പെട്ടു. അതിനു ത്രീ ലയണ്‍സ് മറുപടി നല്‍കിയത്  പെനാല്‍റ്റി ഗോളിലൂടെ ആണ്.17 ആം മിനുട്ടില്‍ ജാൻ വെർട്ടോംഗൻ കമിറ്റ് ചെയ്ത ഫൌളില്‍ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി.കിക്ക് എടുത്ത ഇവാന്‍ ടോണി പന്ത് ലക്ഷ്യ സ്ഥാനത്ത് തന്നെ എത്തിച്ചു.36 ആം മിനുട്ടില്‍ അടുത്ത ഗോളോടെ യൂറി ടൈല്‍സ്മാന്‍ ബെല്‍ജിയത്തിന് വീണ്ടും ലീഡ് നേടി കൊടുത്തു.സമനില ഗോളിനായി ഇംഗ്ലണ്ട് ഏറെ പോരാടി എങ്കിലും അവര്‍ ലക്ഷ്യം കണ്ടത് എക്സ്ട്രാ ടൈമില്‍ ആണ്.ജെയിംസ് മാഡിസൺ നല്കിയ പന്ത് വലയില്‍ എത്തിച്ച് കൊണ്ട് ജൂഡ് ഇംഗ്ലണ്ട് ടീമിനെ സമനിലയിലേക്ക് നയിച്ചു.സൌഹൃദ മല്‍സരം ആണ് എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ ബ്രസീലിനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണം ഇംഗ്ലണ്ട് ടീമിന് നല്ല പോലെ ഉണ്ട്.

 

 

Leave a comment