EPL 2022 European Football Foot Ball International Football Top News transfer news

ഉത്തേജക മരുന്ന് തട്ടിപ്പ് കേസിൽ ഫ്ലെമെംഗോ സ്‌ട്രൈക്കർ ബാർബോസയെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

March 26, 2024

ഉത്തേജക മരുന്ന് തട്ടിപ്പ് കേസിൽ ഫ്ലെമെംഗോ സ്‌ട്രൈക്കർ ബാർബോസയെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

ഉത്തേജക മരുന്ന് തട്ടിപ്പ് അന്വേഷണത്തെ തുടർന്ന് ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസയെ തിങ്കളാഴ്ച രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.ബാർബോസയെ 2025 ഏപ്രില്‍ വരെ കളിപ്പിക്കണ്ട എന്ന വിഷയത്തില്‍ വോട്ടിലൂടെ ആണ് തീരുമാനം എടുത്തത്.5-4 നു  താരത്തിനെതിരെ ആയിരുന്നു വോട്ട് എടുപ്പില്‍ വിധി പോയത്.

Flamengo striker Barbosa suspended for 2 years in doping fraud case | AP  News

ഫ്ലെമെംഗോ റിയോ ഡി ജനീറോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കളിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2023 ഏപ്രിൽ 8 ന് നടന്ന ഒരു സർപ്രൈസ് ടെസ്റ്റിനിടെ ആണ് താരത്തിനെ കൈയ്യോടെ ആൻ്റി ഡോപ്പിംഗ് ബോഡി പൊക്കിയത്.2016-ലെ റിയോ ഒളിമ്പിക്‌സിൽ ബ്രസീലിൻ്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ടീമിൻ്റെ ഭാഗമായിരുന്നു സ്‌ട്രൈക്കർ. ആ വർഷം യൂറോപ്പിലേക്ക് പോയെങ്കിലും  മോശം ഫോം മൂലം അദ്ദേഹത്തിന് പെട്ടെന്നു തന്നെ തിരികെ വരേണ്ടി വന്നു.2018-ൽ സാൻ്റോസിലേക്ക് മടങ്ങി എത്തിയ താരം , ബ്രസീലിലെ ഏറ്റവും മികച്ച സ്‌കോറർമാരിൽ ഒരാളായി മാറി.2019-ൽ ഫ്ലെമെംഗോയിലേക്ക് മാറിയ താരം രണ്ട് കോപ്പ ലിബർട്ടഡോറുകളും രണ്ട് ബ്രസീലിയൻ ലീഗുകളും നേടാൻ ക്ലബിനെ സഹായിച്ചു.എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ മുൻ ബ്രസീൽ പരിശീലകൻ ടിറ്റെ ഫ്ലെമെംഗോയിൽ ചുമതലയേറ്റതു മുതൽ അദ്ദേഹം ഇപ്പോള്‍  ബെഞ്ചിലാണ്.

Leave a comment