EPL 2022 European Football Foot Ball Top News transfer news

അര്‍ജന്‍ട്ടയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് കച്ച കെട്ടുന്നു

March 25, 2024

അര്‍ജന്‍ട്ടയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് കച്ച കെട്ടുന്നു

ബ്രസീലില്‍ നിന്നും അനേകം യുവ താരങ്ങളെ സൈന്‍ ചെയ്ത റയല്‍ മാഡ്രിഡ് തങ്ങളുടെ ശ്രദ്ധ ഇനി അര്‍ജന്‍റ്റീനയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്.ലാറ്റിന്‍ അമേരിക്കന്‍ ഫൂട്ബോള്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ നിന്നും വർ പ്ലേറ്റ്  താരം ആയ ഫ്രാങ്കോ മസ്റ്റാൻ്റുവോനോയെ സൈന്‍ ചെയ്യാനുള്ള റേസില്‍ മുന്നില്‍ ഉള്ളത് റയല്‍ മാഡ്രിഡ് ആണ്.സിറ്റി ഇതിന് മുന്നേ മറ്റൊരു യുവ പ്രതിഭയായ എച്ചെവേരിയെ സൈന്‍ ചെയ്തിരുന്നു.

മാഡ്രിഡ് കായിക വാര്‍ത്ത ചാനല്‍ ആയ മാർക്ക നല്കിയ റിപ്പോര്‍ട്ടില്‍ നിന്നും സാൻ്റിയാഗോ ബെർണബ്യൂവിലേക്ക് മാറാൻ പോകുന്ന എൻഡ്രിക്ക് ഫിലിപ്പിനേ നിരീക്ഷിക്കാന്‍ പോയ സ്കൌട്ട് ഫ്രാങ്കോ മസ്റ്റാൻ്റുവോനോയുടെ അടുത്തേക്കും പോയിരുന്നു.മാഞ്ചസ്റ്റർ സിറ്റിയുമായും ബാഴ്‌സലോണയുമായും താരം അനേകം റൂമറുകള്‍ അനേകം ഉണ്ട് എങ്കിലും റയല്‍ മാഡ്രിഡ് അദ്ദേഹത്തിന് വേണ്ടി വലിയൊരു ബിഡ് തന്നെ നല്കും.45 മില്യണ്‍ യൂറോ ആണ് നിലവിലെ അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.താരം റിവേര്‍ പ്ലേറ്റുമായി അടുത്തിടെ 2026 ഡിസംബർ വരെ നീളുന്ന കരാറില്‍ ഒപ്പിട്ടിരുന്നു.

Leave a comment