EPL 2022 European Football Foot Ball International Football Top News transfer news

ഇന്റെര്‍നാഷണല്‍ ഫ്രന്‍റ്ലി ; ഇക്വഡോറിനെ പൂട്ടാന്‍ ഇറ്റലി

March 24, 2024

ഇന്റെര്‍നാഷണല്‍ ഫ്രന്‍റ്ലി ; ഇക്വഡോറിനെ പൂട്ടാന്‍ ഇറ്റലി

സൌഹൃദ മല്‍സരത്തില്‍ ഇന്ന് ഇക്വഡോറും ഇറ്റലിയും ഏറ്റുമുട്ടും.അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ വെച്ച് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.അമേരിക്കന്‍ പര്യടനത്തിലെ രണ്ടാം മല്‍സരം ആണ് ഇറ്റലിയുടേത്.ഇതിന് മുന്നേ നടന്ന മാച്ചില്‍ വെനസ്വേലയെ അസ്സൂറി പട 2-1 നു പരാജയപ്പെടുത്തി.

Italy's Mateo Retegui celebrates scoring their first goal on March 23, 2023

 

മാന്‍സിനി പോയതിന് ശേഷം പുതുതായി വന്ന മാനേജര്‍ ലൂസിയാനോ സ്പല്ലെറ്റി ഇറ്റലിയുടെ തലവര മാറ്റി കൊണ്ടിരിക്കുകയാണ്.വെറ്ററന്‍ താരങ്ങളെയും അത് പോലെ യുവ താരങ്ങളെയും സംയോജിപ്പിച്ച് കൊണ്ട് ഒരു ന്യൂ ബ്രാന്‍ഡ് ടീമിനെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ ആണ് മറ്റെയോ റെറ്റെഗുയി.അര്‍ജന്‍റ്റീനയില്‍ ജനിച്ച താരം ജെനോവക്ക് വേണ്ടി ആണ് കളിക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി കൊണ്ട് ഇറ്റലിക്ക് വലിയ പ്രതീക്ഷകള്‍ ആണ് താരം നല്കിയിരിക്കുന്നത്. ഇറ്റലിയെ പോലെ തന്നെ ഇക്വഡോറും ജൂൺ, ജൂലൈ മാസങ്ങളിലെ സൌഹൃദ മല്‍സരങ്ങളില്‍ നന്നായി കളിച്ച് ഒരു മികച്ച ടീമുമായി കോപ്പ അമേരിക്കയിൽ കളിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

Leave a comment