EPL 2022 European Football Foot Ball International Football Top News transfer news

ടോമിയാസു ആഴ്സണലിന്റെ പുതിയ കരാറിൽ ഒപ്പിട്ടു

March 20, 2024

ടോമിയാസു ആഴ്സണലിന്റെ പുതിയ കരാറിൽ ഒപ്പിട്ടു

ആഴ്സണലുമായി 2026 വരെ ക്ലബ്ബിൽ തുടരാൻ തക്കഹിറോ ടോമിയാസു പുതിയ കരാർ ഒപ്പിട്ടു.ജപ്പാൻ ഇൻ്റർനാഷണലിൻ്റെ കരാറിൽ 12 മാസത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള ഓപ്ഷന്‍ ഉണ്ട്.ടോമിയാസുവിൻ്റെ മുൻ ഉടമ്പടി 2025 വരെയായിരുന്നു, എന്നാൽ ഈ സീസണിൽ ക്ലബിനായി 20 മത്സരങ്ങൾ കളിച്ചതിന് ശേഷം താരത്തിന് കരാര്‍ പുതുക്കി നല്കാന്‍  ആഴ്സണൽ തീരുമാനിക്കുകയായിരുന്നു.

Arsenal look to secure future as Tomiyasu signs new deal - ESPN

“എൻ്റെ കരാർ നീട്ടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം ആഴ്സണൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. ഈ ക്ലബ്ബിനായി കളിക്കുക എന്നത് എനിക്കു ഇപ്പൊഴും വിശ്വസിക്കാന്‍ ആവുന്നില്ല.ഈ ക്ലബിലെ സഹ താരങ്ങള്‍ക്കും ആരാധകര്‍ക്കും വേണ്ടി എന്തെങ്കിലും നേടണം എന്നു ഞാന്‍ ഏറെ ആശിക്കുന്നു.”ടോമിയാസു പറഞ്ഞു.2021 ഓഗസ്റ്റിൽ 19.8 മില്യൺ പൗണ്ടിന് ആണ് ടോമിയാസു   ബൊലോഗ്‌നയിൽ നിന്ന് ആഴ്‌സണലിൽ ചേർന്നത്.

Leave a comment