ഡാനി ആൽവസിന് 1 മില്യൺ യൂറോയില്‍ ജാമ്യം അനുവദിച്ചു
മുൻ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് അപ്പീലിൽ ഒരു മില്യൺ യൂറോയ്ക്ക് ജാമ്യം അനുവദിച്ചതായി സ്‌പെയിനിലെ ബാഴ്‌സലോണയിലെ കോടതി ബുധനാഴ്ച പ്രഖ്യാപിച്ചു.40 കാരനായ ആൽവ്‌സിനെ കഴിഞ്ഞ മാസം ലൈംഗികാതിക്രമത്തിന് 4½ വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.അതിൽ അദ്ദേഹം ഇതിനകം ഒരു വർഷത്തിലേറെ അനുഭവിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഇനെസ് ഗാർഡിയോള ഈ വിധിക്കെതിരെ പോരാടി, ചൊവ്വാഴ്ച നടന്ന ഒരു ഹിയറിംഗിന് ശേഷം, അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ആൽവസിനെ വിട്ടയച്ചു.ആൽവ്‌സിനേ മോചിപ്പിച്ചു എങ്കിലും അദ്ദേഹത്തിന്റെ സ്പാനിഷ്, ബ്രസീലിയൻ പാസ്‌പോർട്ടുകൾ കോടതിക്ക് നല്കിയിട്ടുണ്ട്.താരത്തിനു സ്പെയ്ന്‍ വിടാന്‍ കഴിയില്ല.എല്ലാ ആഴ്ചയും താരത്തിനു കോടതിയില്‍ ഹാജര്‍ ആക്കേണ്ടതും ഉണ്ട്.അതുപോലെ കേസിലെ ഇരയുടെ അടുത്തേക്ക് എങ്ങോട്ടും അദ്ദേഹത്തിന് പോകാന്‍ കഴിയില്ല.അവരുടെ വീട്,ജോലിസ്ഥലം എന്നിവിടങ്ങളില്‍ നിന്നും 1000 മീറ്റര്‍ താരത്തിന് വിട്ട് നില്‍ക്കണം.