EPL 2022 European Football Foot Ball International Football Top News transfer news

എഫ്എ കപ്പ് സെമിഫൈനലില്‍ ഇടം നേടി നേടി ചെല്‍സി !!!!

March 18, 2024

എഫ്എ കപ്പ് സെമിഫൈനലില്‍ ഇടം നേടി നേടി ചെല്‍സി !!!!

ലെസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച 4-2ന് ഹോം ഗ്രൗണ്ടിൽ ആവേശകരമായ ജയം നേടി എടുത്ത ചെല്‍സി എഫ്എ കപ്പ് സെമിഫൈനലില്‍ ഇടം നേടി.ഓരോ നിമിഷവും മാറി മറയുന്ന മല്‍സരഫലം,പിഴച്ച പെനാൽറ്റി, ചുവപ്പ് കാർഡ്, സെൽഫ് ഗോള്‍,എക്സ്ട്രാ ടൈം ഗോള്‍ എന്നിങ്ങനെ ഈ മല്‍സരത്തില്‍ ആവേശം കൂട്ടാന്‍ വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു.

 

ആദ്യ പകുതിയില്‍ മാർക്ക് കുക്കുറെല്ലയുടെയും കോൾ പാമറിൻ്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ മല്‍സരത്തില്‍ ചെൽസി പൂർണ്ണ നിയന്ത്രണത്തിലായിരുന്നു.റഹീം സ്റ്റര്‍ലിങ് എടുത്ത പെനാല്‍റ്റി കിക്ക് ജാക്കൂബ് സ്റ്റോളാർസിക്ക് രക്ഷപ്പെടുത്തി എന്നത് ഒഴിച്ചാല്‍ ലെസ്റ്റര്‍ ടീമിന് കാര്യം ആയോന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ രണ്ടാം അക്സല്‍ ഡിസാസിയുടെ ഓണ്‍ ഗോളും ലെസ്റ്റര്‍ ഫോര്‍വേഡ്   സ്റ്റെഫി മാൽവിദിദിയുടെ  തിളക്കം ആര്‍ന്ന ഗോളും ചെല്‍സിയെ സമനില കുരുക്കില്‍ അകപ്പെടുത്തി.എന്നാല്‍ ചെല്‍സിയുടെ പോരാട്ട വീര്യം അത് കൊണ്ട് ഒന്നും അടങ്ങിയില്ല.എട്ട് മിനിറ്റ് എക്സ്ട്രാ ടൈം ലഭിച്ചപ്പോള്‍ കോളിൻ്റെ വിദഗ്‌ധ ബാക്ക് ഫ്ലിക്കിനെ ചുക്‌വ്യൂമെക്ക വലയിലേക്ക് തിരിച്ചുവിട്ടു കൊണ്ട് ചെല്‍സി കാത്തിരുന്ന ബ്രേക്ക് നല്കി, അത് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം അവസാന വിസിലിന് തൊട്ടുമുമ്പ് മഡ്യൂകെ ഒരു ലോങ് റേഞ്ച് ഷോട്ടിലോടെ സ്കോര്‍ നാലാക്കി ഉയര്‍ത്തി.

Leave a comment