EPL 2022 European Football Foot Ball International Football Top News transfer news

ടോട്ടന്‍ഹാമിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൈയ്യാലപ്പുറത്ത്

March 17, 2024

ടോട്ടന്‍ഹാമിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൈയ്യാലപ്പുറത്ത്

ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ ഏറെയുള്ള ടോട്ടന്‍ഹാം ടീമിന്‍റെ നെഞ്ചില്‍ വലിയൊരു കഠാര കയറ്റി ഫുള്‍ഹാം.ഇന്നലെ നടന്ന മല്‍സരത്തില്‍ അവര്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.ടോപ് ഫോറില്‍ ഇടം നേടാന്‍ കിട്ടിയ മികച്ച അവസരം ആണ് ലിലി വൈറ്റ്സ് കൊണ്ട് പോയി തുലച്ചത്.

Fulham 3 - 0 Tottenham - Match Report & Highlights

ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്ത് ഉള്ള ഫുല്‍ഹാമില്‍ നിന്നു ഇങ്ങനെ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ടോട്ടന്‍ഹാം തീരെ പ്രതീക്ഷിച്ചു കാണില്ല.42 ആം മിനുട്ടില്‍ റോഡ്രിഗോ മുനിസ് നേടിയ ഗോളില്‍  ഫുള്‍ഹാം ലീഡ്   നേടി.ബ്രേക്ക് പൂര്‍ത്തിയായി രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ആക്രമിച്ച് കളിക്കുന്ന ഫുള്‍ഹാം ടോട്ടന്‍ഹാം പ്രതിരോധത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു.49 ആം മിനുട്ടില്‍ സാസ ലൂക്കിച്ചും 69 ആം മിനുട്ടില്‍ വീണ്ടും മുനീസും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ മല്‍സരത്തില്‍ തിരിച്ചുവരാം എന്നുള്ള ടോട്ടന്‍ഹാമിന്റെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു.

Leave a comment