EPL 2022 European Football Foot Ball International Football Top News transfer news

എമിറേറ്റ്സ് സ്റ്റേഡിയം മ്യൂണിക്കിന് നരക തുല്യം

March 16, 2024

എമിറേറ്റ്സ് സ്റ്റേഡിയം മ്യൂണിക്കിന് നരക തുല്യം

ഏറെ പ്രതീക്ഷയോടെ ആഴ്സണല്‍ ആരാധകര്‍ കാത്തിരുന്ന  ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്ക് മ്യൂണിക്കിന് വീണതോടെ അവര്‍ ആകപ്പാടെ വിഷാദത്തില്‍ ആണ്.എന്തെന്നാല്‍ കഴിഞ്ഞ തവണ എല്ലാം മ്യൂണിക്കിനെ ആഴ്സണല്‍ നേരിട്ടപ്പോള്‍ വലിയ ഗോള്‍ മാര്‍ജിനില്‍ ഉള്ള തോല്‍വി അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.അതിനാല്‍ ഈ നോക്കൌട്ട് മല്‍സരത്തിലും നിലവില്‍ ആഴ്സണല്‍ ടീമിന്‍റെ സാധ്യത പരിമിതം ആണ്.

 

എന്നാല്‍ മ്യൂണിക്കിനെതിരെ തങ്ങളുടെ കൈയ്യില്‍ ഉള്ള എല്ലാ ആയുധവും പരീക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ആഴ്സണല്‍.ഏപ്രില്‍ പത്തിന് എത്തിഹാദ് സ്റ്റേഡിയത്തില്‍  നടക്കുന്ന മല്‍സരത്തില്‍ മ്യൂണിക്ക് ആരാധകരെ അനുവദിക്കില്ല എന്നു ആഴ്സണല്‍ മാനേജ്മെന്‍റ് വെളിപ്പെടുത്തി കഴിഞ്ഞു.അതായത് 60000 അലറി വിളിക്കുന്ന ആഴ്സണല്‍  ആരാധകര്‍ക്ക് മുന്നില്‍ ആയിരിയ്ക്കും മ്യൂണിക്ക് കളിയ്ക്കാന്‍ പോകുന്നത്.അവര്‍ക്ക് പിന്തുണ നല്കാന്‍ ഒരു ജര്‍മന്‍ ആരാധകനെ പോലും സ്റ്റേഡിയത്തില്‍ ഉണ്ടാകില്ല.

Leave a comment