EPL 2022 European Football Foot Ball International Football Top News transfer news

ബുണ്ടസ്ലിഗയില്‍ ഇന്ന് മ്യൂണിക്ക് – ഡാർംസ്റ്റാഡ് 98 പോരാട്ടം

March 16, 2024

ബുണ്ടസ്ലിഗയില്‍ ഇന്ന് മ്യൂണിക്ക് – ഡാർംസ്റ്റാഡ് 98 പോരാട്ടം

ബുണ്ടസ്‌ലിഗ ടേബിളിൻ്റെ എതിർ അറ്റത്തുള്ള രണ്ട് ടീമുകൾ ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് ബുണ്ടസ്ലിഗ  ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഉള്ള ഡാർംസ്റ്റാഡ് 98 രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഡാർംസ്റ്റാഡിന്‍റെ ഹോം ഗ്രൌണ്ടില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Bayern Munich's Alphonso Davies celebrates after the match on January 27, 2024

 

ഈ സീസണില്‍ ജര്‍മന്‍ ലീഗില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് മ്യൂണിക്ക് എട്ട് ഗോളിന് ജയം നേടിയിരുന്നു.കുറച്ചു മല്‍സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച മ്യൂണിക്ക് കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ ആയി അവരുടെ പഴയ ഫോമിലേക്ക് തിരിച്ച് എത്തിയിട്ടുണ്ട്.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ മെയിന്‍സിനെ എട്ട് ഗോളിനും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ലാസിയോയെ എതിരില്ലാത്ത മൂന്നു ഗോളിനും പരാജയപ്പെടുത്തി ബയേണ്‍ ആ പഴയ ഗോള്‍ മഷീന്‍ ആയി മാറുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തിലും അഞ്ചു ആറും ഗോള്‍ അവര്‍ അടിച്ചു കൂട്ടി എങ്കില്‍ അതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല.

Leave a comment