EPL 2022 European Football Foot Ball International Football Top News transfer news

എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി – ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടം

March 16, 2024

എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി – ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടം

എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ മല്‍സരത്തില്‍ ഇന്ന് മാഞ്ചസ്റ്റർ സിറ്റി, സഹ പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും.നിലവിലെ എഫ് എ കപ്പ് വിജയികള്‍ ആണ് മാഞ്ചസ്റ്റർ സിറ്റി.ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.

Manchester City's John Stones celebrates scoring their first goal on March 10, 2024

 

അഞ്ചാം റൗണ്ടിൽ സിറ്റിസൺസ് ലൂട്ടൺ ടൗണിനെ 6-2ന് തകർത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.അതേ സമയം ചാമ്പ്യൻഷിപ്പ് ടീമായ ബ്ലാക്ക്ബേൺ റോവേഴ്‌സിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ചാണ് ന്യൂ കാസില്‍ ഇതുവരെ എത്തിയത്.ഈ സീസണില്‍ സിറ്റിയും ന്യൂ കാസിലും മൂന്നു തവണ ഇതിന് മുന്നേ ഏറ്റുമുട്ടി കഴിഞ്ഞു.പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ജയം സിറ്റിക്കൊപ്പം ആയിരുന്നു എങ്കിലും ഈഎഫ്എല്‍ റൌണ്ടില്‍ സിറ്റിയെ പുറത്താക്കിയത് ന്യൂ കാസില്‍ ആയിരുന്നു.ഈ രണ്ടു ടീമുകള്‍ എപ്പോള്‍ ഒക്കെ ഏറ്റുമുട്ടിയോ അപ്പോള്‍ ഒക്കെ വളരെ മികച്ച പോരാട്ടം നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.അത് പോലെ ഇന്നതെ മല്‍സരത്തിലും ഒരു മികച്ച പോരാട്ടം ഇരുവരും കാഴ്ചവെക്കും എന്നു ആരാധകര്‍ വിശ്വസിക്കുന്നു.

Leave a comment