EPL 2022 European Football Foot Ball International Football Top News transfer news

അല്‍ നാസറിന് വേണ്ടി 50 ആമത്തെ ഗോള്‍ നേടി റൊണാള്‍ഡോ !!!!!

March 16, 2024

അല്‍ നാസറിന് വേണ്ടി 50 ആമത്തെ ഗോള്‍ നേടി റൊണാള്‍ഡോ !!!!!

അൽ അഹ്‌ലിയെ 1-0 ന് പരാജയപ്പെടുത്തി സൗദി പ്രോ ലീഗിൽ അല്‍ നാസര്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു.റൊണാള്‍ഡോയാണ് അവര്‍ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.68 ആം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്നും സ്കോര്‍ ചെയ്ത താരം തന്‍റെ സൌദി ക്ലബിന് വേണ്ടി 50 ആമത്തെ ഗോള്‍ ആണ് നേടിയത്.

Cristiano Ronaldo hits landmark of 50 goals for Al-Nassr as he scores the  winner from penalty spot in 1-0 victory away to Al-Ahli | Daily Mail Online

 

സൗദി പ്രോ ലീഗ്, ഏഷ്യൻ ചാമ്പ്യൻസ് ലീഗ്, കിംഗ്സ് കപ്പ്, സൂപ്പർ കപ്പ്, അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് എന്നിവയിലുടനീളമുള്ള 58 മത്സരങ്ങളിൽ നിന്നാണ് 50 ഗോളുകൾ റോണോ വാരി കൂട്ടിയത്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിന് ശേഷം 2022 ഡിസംബറില്‍ ആണ് റൊണാള്‍ഡോ സൌദി ലീഗിലേക്ക് പോയത്.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന അല്‍ റയീദിനെതിരെ പരാജയപ്പെടുകയും , അതുപോലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്ത നാസര്‍ ഏറ്റവും മോശം ഫോമില്‍ ആയിരുന്നു കളിച്ച് കൊണ്ടിരുന്നത്. അതിനാല്‍ ഈ വിജയം അൽ നാസറിനു നല്‍കുന്ന ആത്മവിശ്വാസം ഏറെ ആണ്.നിലവില്‍  സൗദി പ്രോ ലീഗ് നേതാക്കളായ അൽ ഹിലാലിനു ഒന്‍പത് പോയിന്‍റ് പുറകെ ആണ് ഇപ്പോള്‍ നാസര്‍.

Leave a comment