EPL 2022 European Football Foot Ball International Football Top News transfer news

യൂറോപ്പ ലീഗ് മല്‍സരക്രമം പൂര്‍ത്തിയായി !!!!!

March 16, 2024

യൂറോപ്പ ലീഗ് മല്‍സരക്രമം പൂര്‍ത്തിയായി !!!!!

ഇന്നലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പിന് ശേഷം യൂറോപ്പ ലീഗ് ഡ്രായും അതുപോലെ കോണ്‍ഫറന്‍സ് ലീഗ് ഡ്രോയും  പൂര്‍ത്തിയാക്കി.12 അപ്രില്‍ മുതല്‍ യൂറോപ്പ  ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ആരംഭം കുറിക്കും.യൂറോപ്പ ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ ലിവർപൂൾ അറ്റലാൻ്റയെ നേരിടും, വെസ്റ്റ് ഹാം ബയേർ ലെവർകൂസനെയും.

 

മറ്റൊരു റൌണ്ടില്‍ ഇറ്റാലിയൻ എതിരാളികളായ എസി മിലാനും റോമയും സെമിഫൈനല്‍ ലക്ഷ്യമാക്കി പോരാടും.പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ലീഗ് 1 ടീമായ മാഴ്സെയെ നേരിടും.മെയ് 3 മുതല്‍ സെമിഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കും.കോൺഫറൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ ലില്ലെയ്‌ക്കെതിരെ ആസ്റ്റൺ വില്ല ഏറ്റുമുട്ടും.താഴെ കൊടുത്തിരിക്കുന്നത് ആണ് കോണ്‍ഫറന്‍സ് ലീഗ് മല്‍സരക്രമം.

 

 

ക്ലബ് ബ്രൂഗസ് v പാഒക്കെ എഫ്സി

ഒളിംപിയാക്കോസ് വി ഫെനർബാഷെ

ആസ്റ്റൺ വില്ല v ലില്ലെ

വിക്ടോറിയ പ്ലെസെൻ വി ഫിയോറൻ്റീന

Leave a comment