EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും വെസ്റ്റ്ഹാമിൻ്റെ പാക്വെറ്റയെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു

March 15, 2024

മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും വെസ്റ്റ്ഹാമിൻ്റെ പാക്വെറ്റയെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു

ഡെയ്‌ലി മെയിൽ നല്കിയ റിപ്പോര്‍ട്ട് പ്രകാരം വെസ്റ്റ് ഹാം മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും താല്പര്യപ്പെടുന്നു.കഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍റോയില്‍  എഫ്എയുടെ വാതുവയ്പ്പ് ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് മൂലം സിറ്റിയിലേക്ക് പോകാനുള്ള താരത്തിന്‍റെ സാധ്യത ഇല്ലാതെ ആയിപ്പോയി.എന്നാല്‍ ഇപ്പോള്‍ ആ നൂലാമാലകളില്‍ നിന്നും എല്ലാം ഊരി പോന്ന അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.

TOP STORY: Manchester City still targeting West Ham's Paquetá

 

മാനേജർ പെപ് ഗാർഡിയോള ബെർണാഡോ സിൽവയുടെ ദീർഘകാല പിൻഗാമിയായി ഈ ബ്രസീലിയന്‍ താരത്തിനെ കാണുന്നു.അടുത്ത സമ്മറില്‍ ഒരുപക്ഷേ സില്‍വ ടീം വിടാനുള്ള സാധ്യത വളരെ അധികം ആണ് എന്നു സിറ്റി വിശ്വസിക്കുന്നു.പിഎസ്ജി,ബാഴ്സലോണ എന്നീ ക്ലബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഇതിന് മുന്നേ പ്രകടിപ്പിച്ചിട്ടുണ്ട്.ഇത് കൂടാതെ സിറ്റി വിടാന്‍ അദ്ദേഹത്തിനും അതിയായ താല്‍പര്യം ഉണ്ട്.സില്‍വയെ പോലെ തന്നെ വിങ്ങര്‍ ആയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയും കളിയ്ക്കാന്‍ കെല്‍പ്പുള്ള താരത്തിനെ പെപ്പ് ഗാര്‍ഡിയോള ഏറെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.

Leave a comment