EPL 2022 European Football Foot Ball International Football Top News transfer news

മുൻ ചാമ്പ്യൻമാരായ അൽ ഹിലാൽ എസിഎൽ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു

March 13, 2024

മുൻ ചാമ്പ്യൻമാരായ അൽ ഹിലാൽ എസിഎൽ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഹാദിനെ 2-0ന് തോൽപ്പിച്ച് അൽ ഹിലാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഇടം നേടി.ആദ്യ ലെഗിലും രണ്ടു ഗോളിന് വിജയം നേടാന്‍ അല്‍ ഹിലാലിന് സാധിച്ചിരുന്നു.അഗ്രിഗേറ്റ് സ്കോര്‍ 4-0.

Al-Ittihad win Saudi league opener, Al-Hilal's Malcom nets hat-trick

 

ആദ്യ പകുതിയില്‍ അല്‍ ഹിലാലിനെ പിടിച്ച് കെട്ടാന്‍ എത്തിഹാദിന് കഴിഞ്ഞു.പേര് കേട്ട മുന്നേറ്റ നിര ഉള്ള ഹിലാല്‍ ഒരു ബ്രേക്കിന് വേണ്ടി പോരാട്ടം തുടര്‍ന്നു.ഒടുവില്‍ അവരുടെ ലക്ഷ്യം 61 ആം മിനുട്ടില്‍ യാഥാര്‍ഥ്യം ആയി.61-ാം മിനിറ്റിൽ യാസർ അൽ-ഷഹ്‌റാനിയിലൂടെ മൂന്നാം ഗോള്‍ നേടിയ ഹിലാല്‍ സെമി പ്രവേശനം ഏറെ കുറെ ഉറപ്പിച്ചു.എക്സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടി കൊണ്ട് മുന്‍  ബാഴ്സലോണ താരം ആയിരുന്ന മാല്‍ക്കവും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.തിങ്കളാഴ്ച റിയാദിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ പുറത്താക്കിയ  അൽ-ഐനുമായി അൽ ഹിലാൽ  ഏറ്റുമുട്ടും.

Leave a comment