EPL 2022 European Football Foot Ball International Football Top News transfer news

റാഫേൽ ബെനിറ്റസിനേ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി സെല്‍റ്റ വിഗോ

March 12, 2024

റാഫേൽ ബെനിറ്റസിനേ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി സെല്‍റ്റ വിഗോ

നിയമനം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മാനേജർ റാഫേൽ ബെനിറ്റസിനേ പുറത്താക്കിയതായി  വാര്‍ത്ത സെല്‍റ്റ വിഗോ നല്കിയിരിക്കുന്നു.ഞായറാഴ്ച റയൽ മാഡ്രിഡിനോട് 4-0ന് തോറ്റ ശേഷം, തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബ് ഇനി ഒരു പുതിയ ദിശയിലേക്ക് പോകുവാന്‍ വേണ്ടി തയ്യാര്‍ എടുക്കുകയാണ്.

Celta Vigo part ways with ex-Liverpool, Chelsea boss Benitez - ESPN

മുൻ റയൽ മാഡ്രിഡ്, ലിവർപൂൾ, ചെൽസി പരിശീലകന്‍റെ വരവ് ഏറെ പ്രതീക്ഷയോടെ ആണ് സെല്‍റ്റ മാനേജ്മെന്‍റും ആരാധകരും കാത്തിരുന്നത്.എന്നാല്‍ ക്ലബ് പ്രതീക്ഷിച്ച ഫലങ്ങൾ അദ്ദേഹത്തിന് നല്കാന്‍ കഴിയാത്തത് മൂലം ആണ് തങ്ങള്‍ പിരിയുന്നത് എന്നും ക്ലബ് സ്റ്റേറ്റ്മെന്‍റില്‍ പറയുന്നുണ്ട്.പല മുന്‍ നിര ക്ലബുകളെ നിയന്ത്രിച്ചിട്ടുണ്ട് എങ്കിലും റാഫ ബെനിറ്റസ് എന്ന ലോകോത്തര മാനേജറുടെ കഴിഞ്ഞ ദശാബ്ദത്തിലെ  പതനം ഏത് ഫൂട്ബോള്‍ ആരാധകനെയും നിരാശയില്‍ ആഴ്ത്തുന്നത് ആയിരിയ്ക്കും.സെൽറ്റ ഞായറാഴ്ച 14-ാം സ്ഥാനത്തുള്ള സെവിയ്യക്കെതിരെ കളിക്കും.

Leave a comment