EPL 2022 European Football Foot Ball International Football Top News transfer news

പരിക്കില്‍ നിന്നും മുക്തി നേടി മേസൺ മൗണ്ട് തിരിച്ചെത്തി

March 12, 2024

പരിക്കില്‍ നിന്നും മുക്തി നേടി മേസൺ മൗണ്ട് തിരിച്ചെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മേസൺ മൗണ്ട് നാല് മാസത്തെ പരിക്കിനെത്തുടർന്ന് പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.നവംബർ 11 ന് ലൂട്ടൺ ടൗണിനെതിരെ 1-0 ന് വിജയിച്ചതിന് ശേഷം യുണൈറ്റഡിനായി കളിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് താരത്തിന്‍റെ വരവ് ടെന്‍ ഹാഗിന് ഏറെ ആശ്വാസം നല്കുന്നു.താരം ചൊവ്വാഴ്ച കാരിംഗ്ടണിൽ ടീമിനൊപ്പം പരിശീലനത്തിയ ചിത്രം ഇതിനകം തന്നെ യുണൈറ്റഡ് ആരാധകര്‍ ആഘോഷം ആക്കി കഴിഞ്ഞിരിക്കുന്നു.

Man Utd's Mason Mount back in action after four-month injury layoff | soccer

 

താരത്തിനു വേണ്ടി യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ ആണ് 55 മില്യണ്‍ യൂറോ ചിലവാക്കി ടീമിലേക്ക് കൊണ്ട് വന്നത്.എന്നാല്‍ ആ പ്രൈസ് ടാഗിനു ഒത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെതിരെ കളിയ്ക്കാന്‍ മൌണ്ടിന് കഴിയുമോ എന്നത് സംശയം ആണ്.എങ്കിലും അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മാർച്ച് 30 ന് ബ്രെൻ്റ്ഫോർഡിലേക്കുള്ള മല്‍സരം വരുംബോഴേക്കും അദ്ദേഹം ഫിറ്റ് ആയേക്കും എന്നത് തീര്‍ച്ചയാണ്.

Leave a comment