EPL 2022 European Football Foot Ball International Football Top News transfer news

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റൊണാള്‍ഡോ പുറത്ത് !!!!!

March 12, 2024

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റൊണാള്‍ഡോ പുറത്ത് !!!!!

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പുറത്തായി.തിങ്കളാഴ്ച നടന്ന ആദ്യ പാദത്തിലെ 1-0 പരാജയം അൽ നാസർ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ മറികടന്നു.മത്സരം 4-4ന് അവസാനിച്ചതോടെ കളിക്കാർ ഷൂട്ടൗട്ടിലേക്ക് നീങ്ങി.അതില്‍ എതിരാളികള്‍ ആയ അൽ-ഐൻ വിജയം നേടുകയായിരുന്നു.

Cristiano Ronaldo reacts during Al Nassr's Asian Champions League loss to Al-Ain.

 

ഇരു ടീമുകളും നാല് കിക്കുകള്‍ എടുത്തപ്പോള്‍ ആല്‍ അയിന്‍ എല്ലാം ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ നാസറിന് വേണ്ടി കിക്ക് എടുത്തവരില്‍ റൊണാള്‍ഡോ മാത്രം ആണ് പെനാല്‍റ്റി കിക്ക് ഗോള്‍ ആക്കി മാറ്റിയ്റ്റത്.ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി മൂന്നു ഗോള്‍ ലീഡ് നേടാന്‍ അല്‍ അയിന് കഴിഞ്ഞു എങ്കിലും രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ നേടി അവിശ്വസനീയമായ തിരിച്ചുവരവ് ആണ് റോണാള്‍ഡോയും സംഘവും നടപ്പില്‍ ആക്കിയത്.അല്‍ അയിന് വേണ്ടി സൗഫിയാൻ റഹിമി , സുൽത്താൻ അൽ-ഷംസി എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ നാസര്‍ സ്കോറര്‍മാര്‍ ഇവര്‍ ഒക്കെ ആണ് – അബ്ദുൾറഹ്മാൻ ഗരീബ്,ഖാലിദ് ഈസ,അലക്സ് ടെല്ലെസ്,ക്രിസ്റ്റ്യാനോ റൊണാൾഡോ.

 

Leave a comment