EPL 2022 European Football Foot Ball International Football Top News transfer news

ലിവർപൂൾ-മാൻ സിറ്റി കിരീടപ്പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു

March 11, 2024

ലിവർപൂൾ-മാൻ സിറ്റി കിരീടപ്പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു

പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച മല്‍സരം ഇന്നലെ ആന്‍ഫീല്‍ഡില്‍ വെച്ച് നടന്നു.എന്നാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മല്‍സരം സമനിലയില്‍ ആണ് കലാശിച്ചത്.സിറ്റി ആദ്യ പകുതിയിലും ലിവര്‍പൂള്‍ രണ്ടാം പകുതിയിലും ഓരോ ഗോള്‍ വീതം നേടി.ഇരുവരും സമനിലയില്‍ പിരിഞ്ഞത് ആഴ്സണലിന് ഏറെ ഗുണം ആയി.നിലവില്‍ ഗണേര്‍സ് ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

Liverpool vs Man City player ratings as Virgil van Dijk impresses in title  tussle draw | The Independent

 

23 ആം മിനുട്ടില്‍ ഡി ബ്രൂയിന എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ഗോള്‍ നേടി കൊണ്ട് ജോണ്‍ സ്റ്റോണ്‍സ് സിറ്റിയെ മുന്നില്‍ എത്തിച്ചു.സിറ്റി ഒരു ഗോള്‍ ലീഡില്‍ ജയം നേടുമെന്ന് തോന്നിച്ചു എങ്കിലും ഗോൾകീപ്പർ ഡാർവിൻ നൂനെസിനെ ബോക്‌സിൽ റാഷ് ചലഞ്ചിലൂടെ ഏഡര്‍സണ്‍   ഒരു പെനാല്‍റ്റി  വഴങ്ങി.കിക്ക് എടുത്ത മക് അലിസ്റ്റര്‍ പിഴവ് ഒന്നും കൂടാതെ അത് വലയില്‍ എത്തിച്ചു.അതിനു ശേഷം രണ്ടു ടീമുകളും കൂടുതല്‍ ഊര്‍ജത്തോടെ കളി മുന്നോട്ട് കൊണ്ട് പോയി എങ്കിലും അതില്‍ നിന്നൊന്നും ഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

Leave a comment