EPL 2022 European Football Foot Ball International Football Top News transfer news

ടോപ് ഫോര്‍ ലക്ഷ്യം നേടാന്‍ ഉറച്ച് ടോട്ടന്‍ഹാം

March 11, 2024

ടോപ് ഫോര്‍ ലക്ഷ്യം നേടാന്‍ ഉറച്ച് ടോട്ടന്‍ഹാം

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ 10 പേരടങ്ങുന്ന ആസ്റ്റൺ വില്ലയെ 4-0ന് തോൽപ്പിച്ച് ടോട്ടൻഹാം ലീഗ് പട്ടികയില്‍ പോയിന്‍റ് നില  മെച്ചപ്പെടുത്തി.ജയം നേടി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എങ്കിലും നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയെ മറികടക്കാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞില്ല.നിലവില്‍ തോല്‍വി നേരിട്ട വില്ല നാലാം സ്ഥാനത്തും രണ്ടു പോയിന്റിന് പുറകില്‍ ഉള്ള ടോട്ടന്‍ഹാം ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമാണ്.

Tottenham Thrash 10-man Aston Villa 4-0 To Boost UCL Hopes

 

ഇന്നലെ മല്‍സരം ആരംഭിക്കുന്നതിന് മുന്‍പ് ടോട്ടന്‍ഹാമിന് ഒരു തരത്തില്‍ ഉള്ള മുന്‍തൂക്കവും ഇല്ലാതെ ആയിരുന്നു കളിയ്ക്കാന്‍ പോയത്.മല്‍സരത്തിന്റെ തുടക്കത്തില്‍ ആസ്റ്റണ്‍ വില്ലയുടെ പ്രതിരോധത്തിനെ മറികടക്കാന്‍ ടോട്ടന്‍ഹാം മുന്നേറ്റ നിര ഏറെ പാടുപ്പെട്ടു.രണ്ടാം പകുതിയില്‍ ജെയിംസ് മാഡിസൺ, ബ്രണ്ണൻ ജോൺസൺ എന്നിവര്‍ നേടിയ ഗോളില്‍ ഉടനടി തന്നെ മല്‍സരത്തിന്റെ ഗതി മാറി.തിരിച്ചുവരവിന് നേരിയ സാധ്യത ഉണ്ടായിരുന്നു എങ്കിലും 65-ാം മിനിറ്റിൽ സ്പർസ് ഡിഫൻഡർ ഡെസ്റ്റിനി ഉഡോഗിയെ ഫൌള്‍ ചെയ്തതിന് ജോൺ മക്ഗിന് റെഡ് കാര്‍ഡ് ലഭിച്ചതോടെ വില്ലയുടെ എല്ലാ പ്രതീക്ഷകളും ആസ്ഥാനത്ത് ആയി.എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി സണ്‍  ഹ്യൂങ്-മിൻ, ടിമോ വെർണർ എന്നിവര്‍ ടോട്ടന്‍ഹാം ലീഡ് നാലിലേക്ക് ഉയര്‍ത്തി.

 

Leave a comment