EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ ഇന്‍റര്‍ മിലാന്റെ അശ്വമേധം തടയാന്‍ ബോളോഗ്ന

March 9, 2024

സീരി എ യില്‍ ഇന്‍റര്‍ മിലാന്റെ അശ്വമേധം തടയാന്‍ ബോളോഗ്ന

സീരി എ യില്‍ ഇന്ന് വളരെ മികച്ച പോരാട്ടം ആണ് നടക്കാന്‍ പോകുന്നത്.ലീഗിലെ ഏറ്റവും സ്ഥിരതയില്‍ കളിക്കുന്ന ടീമും അത് കൂടാതെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഉള്ള ഇന്‍റര്‍ മിലാന്‍ ലീഗിലെ സര്‍പ്രൈസ് ടീം ആയ ബോളോഗ്ന ടീമിനെ നേരിടും.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.ബോളോഗ്ന ഹോം ഗ്രൌണ്ട് ആയ റെനാറ്റോ ഡാൾ ആറ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.

Bologna players celebrate after the match on March 3, 2024

യൂറോപ്പിലെ മറ്റ് ലീഗുകളില്‍ എല്ലാം കിരീടത്തിന് വേണ്ടി പോര് മുറുകുമ്പോള്‍ ഇന്‍റര്‍ മിലാന്‍ സീരി എ ഒറ്റയ്ക്ക് അടക്കി ഭരിക്കുകയാണ്.പതിനഞ്ച് പോയിന്‍റ് ലീഡ് ഉണ്ട് നിലവില്‍ അവര്‍ക്ക്.ഇത് കൂടാതെ കഴിഞ്ഞ ആറ് മല്‍സരങ്ങളിലും തുടര്‍ച്ചയായ ജയം.ബോളോഗ്ന ആണ് ഇത്തവണ സീരി എ യില്‍ കറുത്ത കുതിരകള്‍ ആയി മാറി ഇരിക്കുന്നത്.കഴിഞ്ഞ ആറ് സീരി എ മല്‍സരങ്ങളിലും ജയം നേടിയ അവര്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് ആണ്.തിയഗോ മോട്ടക്ക് കീഴില്‍ കളരി അഭ്യസിക്കുന്ന ഇവര്‍ ലീഗിലെ തന്നെ ഏറ്റവും ആകര്‍ഷകമായ കളി കാഴ്ചവെക്കുന്ന ടീം ആണ്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇന്‍ററിനെ സമനിലയില്‍ തളക്കാന്‍ ബോളോഗ്നക്ക് കഴിഞ്ഞിരിക്കുന്നു.അത് കൂടാതെ കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 ല്‍ ഇന്‍റര്‍ മിലാനെ പുറത്താക്കിയതും ഇവര്‍ തന്നെ ആണ്.അതിനെല്ലാം ചേര്‍ത്ത് പ്രതികാരം ചെയ്യാന്‍ കൂടി വേണ്ടിയാണ് സൈമണ്‍ ഇന്‍സാഗിക്ക് കീഴില്‍ മിലാന്‍ ഇന്ന് ബോളോഗ്ന സന്ദര്‍ശിക്കുന്നത്.

Leave a comment