EPL 2022 European Football Foot Ball International Football Top News transfer news

ഇന്നതെ ലാലിഗ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം അനിവാര്യം

March 9, 2024

ഇന്നതെ ലാലിഗ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം അനിവാര്യം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിന്‍റെ നാട്ടിലേക്ക് സ്പാനിഷ് വമ്പന്‍മാര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് പോയേക്കും.ലാ ലിഗ പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ തുടരാനുള്ള പോരാട്ടത്തില്‍ ആണ് ഈ ടീം.ഇന്ന് ഇന്ത്യന്‍ സമയം എട്ടേ മുക്കാല്‍ മണിക്ക് ന്യൂവോ മിറാൻഡില്ല സ്റ്റേഡിയത്തില്‍ ആണ് കിക്കോഫ്.

Atletico Madrid coach Diego Simeone reacts on March 3, 2024

റിവേര്‍സ് ഫിക്സ്ച്ചറില്‍ ഇതിന് മുന്നേ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അത്ലറ്റിക്കോ ജയം നേടിയിരുന്നു.ആ സമയത്ത് ലാലിഗയിലെ ഏറ്റവും ഫോമില്‍ ഉള്ള ടീം ആയിരുന്നു അത്ലറ്റിക്കോ , എന്നാല്‍ നിലവില്‍ സ്ഥിരത നഷ്ട്ടപ്പെട്ട അവര്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ രണ്ടേ രണ്ടു ജയം മാത്രം ആണ് നേടിയിരിക്കുന്നത്.കോപ ഡെല്‍ റിയ ടൂര്‍ണമെന്റില്‍ ബിലിബാവോക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടതും അവര്‍ക്ക് വലിയ ഒരു തിരിച്ചടി നല്കിയിരിക്കുന്നു.അതേ സമയം പതിനെട്ടാം സ്ഥാനത്തുള്ള കാഡിസ് തങ്ങളുടെ എല്ലാ പ്രതീക്ഷളും തകര്‍ന്ന മട്ടില്‍ ആണ് ഇരിക്കുന്നത്.ഇതേ പോക്ക് തുടര്‍ന്നാല്‍     അടുത്ത സീസണില്‍ അവര്‍ക്ക് രണ്ടാം ലാലിഗയിലേക്ക് തരംതാഴ്ത്തപ്പെടും.

Leave a comment