EPL 2022 European Football Foot Ball International Football Top News transfer news

ഗാർഡിയോള എന്നെ കൂടുതൽ പക്വതയിലെത്തിച്ചു – ഹാലാൻഡ്

March 9, 2024

ഗാർഡിയോള എന്നെ കൂടുതൽ പക്വതയിലെത്തിച്ചു – ഹാലാൻഡ്

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ വാ തോരാതെ  പ്രശംസിച്ച് എർലിംഗ് ഹാലൻഡ്.പെപ്പിന്റെ  ശിക്ഷണത്തിൽ ചെലവഴിച്ച ഒന്നര സീസണാണ് തന്നെ കൂടുതൽ പക്വതയുള്ള കളിക്കാരനാക്കിയത് എന്നാണ് ഹാലണ്ട് പറയുന്നത്.ബോറൂസിയയില്‍ നിന്നും വന്ന തനിക്ക് പെപ്പ് നല്കിയ ശിക്ഷണം തന്‍റെ  കരിയര്‍ തന്നെ മാറ്റി മറക്കാന്‍ കാരണം ആയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Guardiola has made me more mature - Man City's Haaland - ESPN

 

“ഫുട്‌ബോളിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്ന രീതി തന്നെ ഏറെ വീത്യസ്തം ആണ്.ഓരോ ദിവസവും അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.ഞാൻ അത് ശരിക്കും ആസ്വദിക്കുന്നു.തന്ത്രങ്ങള്‍, കളിക്കാരെ പ്രചോദിപ്പിക്കുക എന്നിങ്ങനെ രണ്ടു മേഘലയിലും അദ്ദേഹത്തിന് ഒപ്പം ഉള്ള ഒരു മാനേജറും നിലവില്‍ ലോകത്ത് ഇല്ല.അതിനാല്‍ തന്നെ ആണ് ഞാന്‍ സിറ്റിയിലേക്ക് തന്നെ വന്നത്.ഇത് പോലൊരു ലോകോത്തര മാനേജര്‍ക്ക് കീഴില്‍ മികച്ച ഒരു താരം ആകണം എന്നായിരുന്നു എന്റെ ആഗ്രഹം.” ഇഎസ്പിഎൻ ബ്രസീലിനോട്   നോർവേ സ്‌ട്രൈക്കർ പറഞ്ഞു.

Leave a comment