EPL 2022 Foot Ball Indian football ISL ISL 2023 -2024 Top News

മുംബൈയെ സമനിലയില്‍ തളച്ച് ജാംഷഡ്പൂര്‍ എഫ്സി !!

March 9, 2024

മുംബൈയെ സമനിലയില്‍ തളച്ച് ജാംഷഡ്പൂര്‍ എഫ്സി !!

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 വെള്ളിയാഴ്ച ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയെ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.എന്നാല്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഇരിക്കുന്ന ജാംഷഡ്പൂരിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് മുംബൈയെ ഏറെ നിരാശയില്‍ ആഴ്ത്തിയിട്ടുണ്ട്.

Match Report: Jamshedpur FC 1-1 Mumbai City FC

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇരു ടീമുകളും ഒരേ പോലെ അക്രമിച്ച് കളിച്ച മല്‍സരത്തില്‍ ഗോള്‍ കീപ്പര്‍മാര്‍ ആണ് താരങ്ങള്‍ ആയത്.പ്രത്യേകിച്ച് ജാംഷഡ്പൂര്‍ ഗോളി ടിപി രഹനേഷ്.60 ആം മിനുട്ടില്‍ മുംബൈ  വല ഭേദിച്ച് കൊണ്ട് ജാവി സിവേരിയോ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ അതിനു മറുപടിയായി ലാലിയൻസുവാല ചാങ്‌ടെ മുംബൈക്ക് വേണ്ടി സമനില ഗോള്‍ നേടി. 18 മല്‍സരങ്ങളില്‍ നിന്നു 36 പോയിന്‍റ്  നേടിയ മുംബൈ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

 

Leave a comment