EPL 2022 European Football Foot Ball International Football Top News transfer news

തട്ടിയും മുട്ടിയും ജയം ; ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി റയല്‍ മാഡ്രിഡ്

March 7, 2024

തട്ടിയും മുട്ടിയും ജയം ; ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി റയല്‍ മാഡ്രിഡ്

ഒറ്റ ഗോള്‍ ലീഡിന്റെ പിന്‍ബലത്തില്‍ റയൽ മാഡ്രിഡ് ആര്‍ബി ലെപ്സിഗിനെ റയല്‍ മാഡ്രിഡ് മറികടന്നു. ജര്‍മന്‍ ക്ലബില്‍ നിന്നും  മാഡ്രിഡ്  അനേകം പരീക്ഷങ്ങള്‍ നേരിട്ടത്തിന് ശേഷം ആണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.അഗ്രിഗേറ്റ് സ്കോര്‍ 2-1.

Real Madrid 1-1 RB Leipzig (agg 2-1): Final score, stats, highlights from  Champions League match - NBC Sports

 

ഇന്നലെ ബെര്‍ണാബ്യൂവില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ റയലിനെ ലെപ്സിഗ് പ്രതിരോധത്തില്‍ ആഴ്ത്തി തുടങ്ങി.എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ കഴിയാത്തത് ജര്‍മന്‍ ക്ലബിന് തിരിച്ചടി നല്കി.രണ്ടാം പകുതിയില്‍ വിനീഷ്യസിലൂടെ തന്നെ ലീഡ് നേടിയ റയലിന് തൊട്ടടുത്ത നിമിഷത്തില്‍ തന്നെ (68 മിനുറ്റ് ) വില്ലി ഓർബനിലൂടെ ലെപ്സിഗ് മറുപടി കൊടുത്തു എങ്കിലും സമനില ഗോള്‍ നേടാന്‍ അവര്‍ക്ക് നിശ്ചിത 90 മിനുട്ടില്‍ കഴിഞ്ഞില്ല.മല്‍സരത്തിന് ശേഷം തന്റെ ടീമിനെ ഏറെ വിമര്‍ശിച്ച അന്‍സലോട്ടി പിച്ചില്‍  താരങ്ങളോട് കൂടുതല്‍  ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടു.മുന്‍ ലാ മാസിയ താരം ആയിരുന്ന സാവി സിമന്‍സ് ഇന്നലെ നടന്ന മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി പലരുടേയും ശ്രദ്ധ പിടിച്ച് പറ്റി.

Leave a comment