EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണ കുറഞ്ഞ വിലയ്ക്ക് പൗലോ ഡിബാലയെ സൈൻ ചെയ്യാൻ അവസരം

March 7, 2024

ബാഴ്‌സലോണ കുറഞ്ഞ വിലയ്ക്ക് പൗലോ ഡിബാലയെ സൈൻ ചെയ്യാൻ അവസരം

എഎസ് റോമ താരം പൗലോ ഡിബാലയെ വേനൽക്കാല വിന്‍റോയില്‍ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ക്ലബ് മാനേജ്മെന്‍റ് ബാഴ്സക്ക്   നല്‍കിയതായി റിപ്പോര്‍ട്ട്.ഡയറിയോ സ്‌പോർട് ഇന്ന് അവരുടെ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ കോളത്തില്‍ എഴുതിയ വാര്‍ത്തയാണ് ഇത്.യുവേയില്‍ നിന്നും ഇറങ്ങിയ അര്‍ജന്‍ട്ടയിന്‍ താരം ആയ ഡിബാല തന്‍റെ കരിയറിന് റോമയിലൂടെ പുതു ജീവന്‍ നല്കി കൊണ്ടിരിക്കുകയാണ്.

 

റോമന്‍ മാനേജ്മെന്റിനും കോച്ച് ഡാനിയേൽ ഡി റോസിക്കും അദ്ദേഹത്തിനെ ഏറെ ഇഷ്ടം ആണ്.എന്നാല്‍ പ്രധാന പ്രശ്നം എന്തെന്നാല്‍ താരത്തിന്‍റെ റിലീസ് ക്ലോസ് 12 മില്യണ്‍ യൂറോ ആണ്.അതിനാല്‍ എപ്പോള്‍ വേണം എങ്കിലും ഏതെങ്കിലും ക്ലബിന് താരത്തിനെ റാഞ്ചി കൊണ്ട് പോകാം.അങ്ങനെ ഉള്ളപ്പോള്‍ ബാഴ്സക്ക് വേണ്ടി കളിയ്ക്കാന്‍ താല്‍പര്യം ഉള്ള താരത്തിനെ അവര്‍ക്ക് തന്നെ മുന്നില്‍ അവതരിപ്പിക്കാന്‍ റോമന്‍ മാനേജ്മെന്‍റ് തീരുമാനം എടുത്തിരിക്കുന്നു.എന്നാല്‍ അവര്‍ സ്പാനിഷ് ക്ലബില്‍ നിന്നും എത്ര തുക ആവശ്യപ്പെടും എന്നത് വ്യക്തം അല്ല.റോമയുടെ ഈ ഓഫറിനോട് ബാഴ്സ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Leave a comment