EPL 2022 European Football Foot Ball International Football Top News transfer news

സല ലിവര്‍പൂള്‍ കാമ്പില്‍ തിരിച്ചെത്തി ; ക്ലോപ്പിന് താങ്ങായി തണല്‍ ആയി !!!!!

March 7, 2024

സല ലിവര്‍പൂള്‍ കാമ്പില്‍ തിരിച്ചെത്തി ; ക്ലോപ്പിന് താങ്ങായി തണല്‍ ആയി !!!!!

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് രണ്ടാഴ്ചയിലേറെ വിശ്രമിച്ച ഫോർവേഡ് മുഹമ്മദ് സലാ ഇന്ന് ലിവര്‍പൂള്‍ ടീമുമായി പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.സ്പാർട്ട പ്രാഗുമായുള്ള ലിവർപൂളിൻ്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് ഒരു ദിവസം മുന്‍പ് തന്നെ അദ്ദേഹം മടങ്ങി എത്തിയത് ടീം കാമ്പില്‍ പുതിയ ഒരു ഉണര്‍വ് നല്കുന്നു.ഇത് കൂടാതെ നാല് ദിവസം കഴിഞ്ഞാല്‍ സിറ്റിയുമായും ലിവര്‍പൂളിന് കളിയുണ്ട്.

 

ഈ സീസണിൽ ലിവർപൂളിനായി 19 ഗോളുകൾ നേടിയിട്ടുള്ള സലായ്ക്ക് മുമ്പ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിനെ പ്രതിനിധീകരിക്കുന്നതിനിടെ പരിക്കേറ്റിരുന്നു.ഫെബ്രുവരി 17-ന് ബ്രെൻ്റ്‌ഫോർഡിൽ 4-1ന് വിജയിച്ചതിന് ശേഷം അദ്ദേഹം പിന്നീട് കളിച്ചിട്ടില്ല.കെവിന്‍ ഡി ബ്രൂയിന,ഹാലണ്ട് എന്നിവരുടെ മടങ്ങി വരവോടെ സിറ്റി കൂടുതല്‍ ശക്തര്‍ ആയി , ജീസസിന്റെ വരവോടെ ആഴ്സണല്‍ ടീമും ഇനി ലിവര്‍പൂളിന്‍റെ ഊഴം ആണ്.നിലവില്‍ തട്ടിയും മുട്ടിയും ജയം നേടുന്ന ഈ ലിവര്‍പൂള്‍ ടീമിന്  സലയുടെ വരവോടെ കൂടുതല്‍ ക്രിയേറ്റീവ് ആയി ആക്രമിക്കാന്‍ കഴിയും.ഇതോടെ പ്രീമിയര്‍ ലീഗ് റേസ് കൂടുതല്‍  കൊഴുക്കും .

Leave a comment