EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം ഇട്ട് സിറ്റി

March 6, 2024

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം ഇട്ട് സിറ്റി

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഉജ്ജ്വല വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് വേണ്ടി പോരാടും.ഡാനിഷ് ക്ലബ് ആയ എഫ്സി കോപ്പന്‍ഹാഗന്‍ ആണ് അവരുടെ എതിരാളി.റൌണ്ട് ഓഫ് 16 രണ്ടാം പാദ മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുമ്പോള്‍ 3-1 നു ബഹുദൂരം മുന്നില്‍ ആണ് സിറ്റി.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Manchester City's Josko Gvardiol pictured on December 16, 2023

 

സിറ്റി വീഞ്ഞിനെ പോലെ   ഓരോ മല്‍സരം കഴിയുംതോറും വീര്യം വര്‍ദ്ധിപ്പിച്ച് വരുകയാണ്.യുണൈറ്റഡിനെതിരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയിട്ടും ഒരു നിമിഷം പോലും പതറാതെ കളിക്കുകയും തിരിച്ചു ചെകുത്താന്‍ കോട്ടയിലേക്ക് മൂന്നു ഗോള്‍ അടിക്കാനും സിറ്റിക്ക് കഴിഞ്ഞു.ഈ സമയങ്ങളില്‍ ഒരു ഗോളിന് ഉള്ള അവസരം പോലും എതിരാളികള്‍ക്ക് പെപ്പ് പട നല്‍കിയിട്ടുമില്ല.ഇന്നതെ മല്‍സരത്തില്‍ ഫോമില്‍ ഉള്ള  ഫില്‍ ഫോഡന്‍  തന്നെ ആയിരിയ്ക്കും  സിറ്റിയുടെ ഏക ആശ്രയം.പരിക്ക് മൂലം ഗ്രീളിഷ് കളിക്കാത്ത അവസരം ഫോഡന്‍ നല്ല രീതിയില്‍ വിനിയോഗിക്കുന്നുണ്ട്.

Leave a comment