EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പിഎസ്ജി പ്രവേശനം !!!

March 6, 2024

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പിഎസ്ജി പ്രവേശനം !!!

രണ്ടു ഗോളുകൾ നേടി കൈലിയൻ എംബാപ്പെ മുന്നില്‍ നിന്നു നയിച്ച മല്‍സരത്തില്‍  ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ യോഗ്യത പിഎസ്ജി നേടി.റയൽ സോസിഡാഡിനെതിരായ രണ്ടാം പാദ റൗണ്ടിൽ പാരിസ് ക്ലബ് ഒന്നിനെതിരെ  രണ്ട് ഗോള്‍ വിജയം നേടി.4-1 ആണ്  അഗ്രഗേറ്റ് സ്കോര്‍.

Real Sociedad vs PSG LIVE! Champions League result, match stream and latest  updates today | Evening Standard

 

സ്പാനിഷ് ക്ലബിനെ കളിയ്ക്കാന്‍ വിട്ട് , കൗണ്ടർ അറ്റാക്കുകളിൽ നിന്നും പിഎസ്ജി തങ്ങളുടെ ലക്ഷ്യം നിറവേറ്റി.രണ്ടു ഹാഫിലും ഇങ്ങനെ എംബാപ്പെ നേടിയ ഗോളുകള്‍ ആണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.ഇത് കൂടാതെ പ്രതിരോധത്തിലും ഇതുവരെ കാണാത്ത അച്ചടക്കം പിഎസ്ജി കാണിക്കുന്നുണ്ട്.രണ്ടു ഗോള്‍ നേടിയത്തിന് ശേഷം ശേഷിക്കുന്ന സമയങ്ങളില്‍ കളിയില്‍ വളരെ പക്വതയുള്ള പ്രകടനം ആണ് പാരിസ് താരങ്ങള്‍ പുറത്ത് എടുത്തത്.എന്നാല്‍ അവരുടെ കണക്കുകള്‍ തെറ്റിച്ച് കൊണ്ട് 89 ആം മിനുട്ടില്‍ മിക്കേല്‍ മെറിനോ സോസിദാദിന് വേണ്ടി രണ്ടു പാദങ്ങളിലുമായി ആദ്യത്തെ ഗോള്‍ നേടി.180 മിനുട്ടില്‍ ഈ ഒരു ഭീഷണി മാത്രമേ സോസിദാദിന് പിഎസ്ജിക്ക് നേരെ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളൂ.

Leave a comment