EPL 2022 European Football International Football Top News transfer news

ജെറമി ഫ്രിംപോംഗ് ; അല്‍ഫോണ്‍സോ ഡേവീസിന്റെ പകരക്കാരന്‍ ?

March 6, 2024

ജെറമി ഫ്രിംപോംഗ് ; അല്‍ഫോണ്‍സോ ഡേവീസിന്റെ പകരക്കാരന്‍ ?

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയ്‌ക്കായി ബയേൺ മ്യൂണിക്ക് വിവിധ ഫുൾ-ബാക്ക് ഓപ്‌ഷനുകൾ പരിഗണിക്കുന്നു.ഇന്നതെ റിപ്പോര്‍ട്ടുകള്‍ പ്രകാരം  ജെറമി ഫ്രിംപോംഗിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക് കാര്യമായി ചര്‍ച്ച നടത്തുന്നുണ്ട്.നിലവിലെ മ്യൂണിക്ക് മുന്‍ താരം ആയ സാബി അലോണ്‍സോ നയിക്കുന്ന ലെവര്‍കുസന് വേണ്ടി ആണ് താരം ഇപ്പോള്‍ കളിക്കുന്നത്.താരത്തിനെയും മാനേജറെയും ഒപ്പം ചാടിപ്പിക്കാന്‍ ആണ് മ്യൂണിക്ക് പദ്ധതി ഇട്ടിരിക്കുന്നത്.

Bayern & Germany on X: "Should he leave Bayer Leverkusen this summer, Xabi  Alonso is leaning towards a move to FC Bayern. Talks have already taken  place, not only with his management

 

എന്നാല്‍ അലോണ്‍സോക്ക് ഇപ്പോള്‍ പോകാന്‍ പ്രിയം ലിവര്‍പൂളിലേക്ക് ആണ്.റൂമാറുകള്‍ നല്‍കുന്ന വാര്‍ത്ത ശരി ആണ് എങ്കില്‍ അദ്ദേഹവുമായി റെഡ്സ് മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ച വന്‍ വിജയം ആയിരുന്നു.അതിനാല്‍ മാനേജര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മ്യൂണിക്കിന് തുടരേണ്ടി വരും.എന്നാല്‍ ഫ്രിംപോംഗിനു വേണ്ടിയുള്ള റേസില്‍ മ്യൂണിക്കിന് ജയം നേടാന്‍ 45 മില്യണ്‍ യൂറോ നല്കിയാല്‍ മതി.താരത്തിനു വേണ്ടി ലിവര്‍പൂള്‍ രംഗത്ത് ഉണ്ട് എങ്കിലും ജര്‍മന്‍ ലീഗില്‍ തന്നെ തുടരാന്‍ അവസരം കിട്ടിയാല്‍ അദ്ദേഹം അത് തിരഞ്ഞെടുക്കും.എസി മിലാന്‍ താരം ആയ തിയോ ഹെര്‍ണാണ്ടസും മ്യൂണിക്കിന്റെ സാധ്യത പട്ടികയില്‍ ഉണ്ട്.

 

 

 

Leave a comment