EPL 2022 European Football Foot Ball Top News transfer news

ലാലിഗയില്‍ പൊരുതി വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്

March 4, 2024

ലാലിഗയില്‍ പൊരുതി വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്

റൂയി സിൽവയുടെ സെൽഫ് ഗോളിൻ്റെയും അൽവാരോ മൊറാറ്റയുടെ ഹെഡറിൻ്റെയും പിൻബലത്തിൽ ലാലിഗയിൽ ഞായറാഴ്ച റയൽ ബെറ്റിസിനെതിരെ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് സ്വന്തം തട്ടകത്തിൽ വിജയം നേടി.ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന അത്ലറ്റിക്കോ മാഡ്രിഡിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.ലാലിഗയില്‍ ഇവര്‍ നാലാം സ്ഥാനത്താണ്.

 

 

മിഡ്‌വീക്കിൽ അത്‌ലറ്റിക് ക്ലബിൽ നടന്ന കോപ്പ ഡെൽ റേ സെമിയിൽ 3-0 ന് തോല്‍വി ഏറ്റുവാങ്ങിയ അത്ലറ്റിക്കോ മാഡ്രിഡിന് നിലവില്‍ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും മാത്രമേ ഇനി മല്‍സരിക്കാന്‍ ആകൂ.ഈ രണ്ടു ടൂര്‍ണമെന്റുകളിലും വിജയികള്‍ ആവാന്‍ ഇവര്‍ക്ക് തീരെ സാധ്യതയും ഇല്ല.ആറാം സ്ഥാനത്തുള്ള ബെറ്റിസ് ടീമിനെതിരെ മികച്ച പ്രകടനം ആണ് തുടക്കം മുതല്‍ക്ക് തന്നെ മാഡ്രിഡ് പുറത്ത് എടുത്തത്.എന്നാല്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും വലയില്‍ ആക്കാന്‍ കഴിയാത്തത് അവര്‍ക്ക് വലിയ ഒരു തിരിച്ചടി നല്കുന്നു.രണ്ടാം പകുതിയില്‍ വില്യം കാർവാലോ നേടിയ ഗോളോടെ ബെറ്റിസ് അത്ലറ്റിക്കൊയെ നേരിയ സമ്മര്‍ദത്തില്‍ ആക്കി എങ്കിലും 90 മിനുറ്റ് വരെ തങ്ങളുടെ ഒരു ഗോള്‍ കുഷന്‍ ലീഡ് പിടിച്ച് നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

Leave a comment