EPL 2022 European Football Foot Ball International Football Top News transfer news

2024 ല്‍ വരെ എന്‍ഡ്രിക്കിനെ ടീമില്‍ നിലനിര്‍ത്താന്‍ ഉള്ള സാധ്യത റയലിനോട് ചര്‍ച്ച ചെയ്യാന്‍ പാൽമേറസ്

February 26, 2024

2024 ല്‍ വരെ എന്‍ഡ്രിക്കിനെ ടീമില്‍ നിലനിര്‍ത്താന്‍ ഉള്ള സാധ്യത റയലിനോട് ചര്‍ച്ച ചെയ്യാന്‍ പാൽമേറസ്

2024 വര്‍ഷാവസാനം വരെ എന്‍ഡ്രിക്കിനെ തങ്ങളുടെ ക്ലബില്‍ നിലനിര്‍ത്താന്‍ ബ്രസീലിയന്‍ ക്ലബ് പാൽമേറസ് റയല്‍ മാഡ്രിഡിനോട് അഭ്യര്‍ഥനയായി പോയിരിക്കുന്നു.കരാര്‍ പ്രകാരം ഈ വര്‍ഷം സമ്മര്‍ ബ്രേക്കില്‍ താരം റയലിലേക്ക് വരും എന്നാണ് നിബന്ധന.തങ്ങളുടെ അഭ്യര്‍ഥന യാഥാര്‍ഥ്യം ആയി കിട്ടാന്‍ സാധ്യത വളരെ കുറവ് ആണ് എന്ന് അറിയാം എങ്കിലും താരത്തിനെ കുറച്ച് മാസം കൂടി നിലനിര്‍ത്താന്‍ ബ്രസീലിയന്‍ ക്ലബിന് അതിയായ ആഗ്രഹം ഉണ്ട്.

Juni Calafat, le détecteur de talents du Real Madrid

 

പാൽമേറസ് പ്രസിഡൻ്റ് ലീല പെരേര കളിക്കാരൻ്റെ പ്രതിനിധികളോട് ഈ കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു.ഇനി ബാക്കിയുള്ളത് റയല്‍ മാഡ്രിഡ് ചീഫ് സ്കൗട്ട് ജൂനി കാലാഫട്ടുമായുള്ള കൂടി കാഴ്ചയിലും ഇതേ കാര്യം അവര്‍ ചര്‍ച്ചക്ക് വെക്കും.ജൂനി കാലാഫട്ട് ഈ ആഴ്ച്ച ബ്രസീലിലേക്ക് പോകുന്നുണ്ട്.ബ്രസീലിയന്‍ ലീഗില്‍  പാൽമേറസ് 29 ഫെബ്രവരിയില്‍ പോര്‍ച്ചുഗീസ ക്ലബിനെതിരെ കളിക്കുന്നുണ്ട്.അത് കാണാന്‍ ആണ് അദ്ദേഹം ബ്രസീലിലേക്ക് വരുന്നത്.

Leave a comment