അശീലമായ പെരുമാറ്റം ; ഇത്തവണ പുലിവാല് പിടിച്ച് റൊണാള്‍ഡോ
ഞായറാഴ്ച നടന്ന ആവേശകരമായ സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഷബാബിനെതിരെ അൽ നാസർ 3-2 ന് വിജയിച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീലമായ ആംഗ്യം കാണിച്ചതിന് വിമർശനങ്ങളുടെ പെരുമഴ തന്നെ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്.അവസാന വിസിലിന് ശേഷം, റൊണാൾഡോ തൻ്റെ ജനനേന്ദ്രിയത്തിലേക്ക് ചൂണ്ടി കൊണ്ട് കാണിച്ചത് ആണ് ഏതോ ആരാധകന്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.
![Ronaldo criticised for appearing to make obscene gesture in Saudi league game - anews](https://ia.tmgrup.com.tr/4dedbc/806/378/0/22/800/396?u=https://i.tmgrup.com.tr/anews/v1/2024/02/26/ronaldo-criticised-for-appearing-to-make-obscene-gesture-in-saudi-league-game-1708901697155.jpg)
അൽ ഷബാബ് ആരാധകര്‍ “മെസ്സി,മെസ്സി” എന്ന ചാന്‍റ് തുടരെ തുടരെ പറഞ്ഞത് ആണ് റൊണാള്‍ഡോയെ ഏറെ ചൊടിപ്പിച്ചത്.ടിവിയില്‍ ഇതൊന്നും പതിഞ്ഞിട്ടില്ല എങ്കിലും റൊണാൾഡോയെ സൌദി ഫൂട്ബോള്‍ പണ്ഡിറ്റ്സ് കുറച്ച് മല്‍സരത്തേക്ക് വിലക്കണം എന്നു പറഞ്ഞിട്ടുണ്ട്.ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ദേശീയ ഫുട്ബോൾ ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗദി ദിനപത്രമായ അഷർഖ് അൽ ഔസത്ത് പറഞ്ഞു.39 കാരനായ റൊണാൾഡോയ്ക്ക് മുൻപും സമാനമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2023 ഏപ്രിലിൽ, അൽ ഹിലാലിനെതിരായ ഒരു ലീഗ് ഗെയിമിൻ്റെ അവസാനത്തെത്തുടർന്ന് ഡഗൗട്ടിലേക്കുള്ള യാത്രാമധ്യേ, താരം ഇതേ കാര്യം അന്നും പ്രവര്‍ത്തിച്ചിരുന്നു.റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസർ 2-0 ന് തോറ്റതിന് ശേഷം അൽ ഹിലാൽ സ്കാർഫ് എടുത്ത്, അത് തൻ്റെ ഷോർട്ട്സിനുള്ളില്‍ ഇട്ടു കൊണ്ട് ആരാധകരെ ഏറെ പ്രകോപ്പിച്ചു എന്ന കേസും താരത്തിനു മേലുണ്ട്.