EPL 2022 European Football Foot Ball International Football Top News transfer news

പരിക്ക് മാറി ഹാർദിക് പാണ്ഡ്യ ആദ്യ പിച്ചിലേക്ക് മടങ്ങി എത്തിയിരിക്കുന്നു

February 26, 2024

പരിക്ക് മാറി ഹാർദിക് പാണ്ഡ്യ ആദ്യ പിച്ചിലേക്ക് മടങ്ങി എത്തിയിരിക്കുന്നു

ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിൽ റിലയൻസ് 1 ടീമില്‍ കളിച്ചു കൊണ്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ക്രിക്കറ്റ് ഫീൽഡിലേക്ക് ഏറെ കാത്തിരുന്ന തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിന് ശേഷം പാണ്ഡ്യ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. നാട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടി 20 ഐകളുടെ പരമ്പര, ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനവും അദ്ദേഹത്തിന് നഷ്‌ടമായി.

 

 

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുന്നോടിയായി, കഴിഞ്ഞ നവംബറിൽ പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് (ജിടി) മുംബൈ ഇന്ത്യൻസിലേക്ക് കളം മാറ്റി ചവിട്ടിയിരുന്നു.അതിനു ശേഷം അദ്ദേഹത്തിനെ മുംബൈ തങ്ങളുടെ പുതിയ ക്യാപ്റ്റന്‍ ആയും പ്രഖ്യാപ്പിച്ചു.തിലക് വർമ, നെഹാൽ വധേര, ആകാശ് മധ്‌വാൾ, പിയൂഷ് ചൗള എന്നിവരെ ഉൾക്കൊള്ളുന്ന ഒരു താര നിരയെയാണ് പാണ്ഡ്യ നയിക്കുന്നത്. പാണ്ഡ്യയുടെ നേതൃത്വത്തിൽ ഈ താരങ്ങൾക്ക് എംഐക്കൊപ്പം കളിക്കാനും സാധ്യതയുണ്ട്.

Leave a comment