EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരാന്‍ ആഴ്സണല്‍

February 21, 2024

പ്രീമിയര്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരാന്‍ ആഴ്സണല്‍

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട്  റൌണ്ട് മല്‍സരങ്ങളില്‍ ഏഴ് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ആഴ്സണൽ ഇന്ന് തിരിച്ചെത്തും എന്നത് ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്നു. പോര്‍ച്ചുഗീസ് പോരാളികള്‍ ആയ പോര്‍ട്ടോ ടീം ആണ് അവരുടെ എതിരാളികള്‍. ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പോര്‍ട്ടോയുടെ ഹോം ഗ്രൌണ്ട് ആയ ഡ്രാഗാവോ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.

Arsenal manager Mikel Arteta celebrates after the match on February 11, 2024

 

ഇരു ടീമുകളും തമ്മില്‍ ഇന്ന് നടക്കുന്ന മല്‍സരം ഏറെ ആവേശകരം ആയിരിയ്ക്കും.പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീം ആയ ആഴ്സണല്‍ ഇന്ന് നേരിടാന്‍ പോകുന്നത് യൂറോപ്പിലെ തന്നെ മികച്ച പ്രതിരോധ സംവിധാനം ഉള്ള ടീമിനെ ആണ്.അതും സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇവരുടെ പ്രതിരോധത്തിനെ കീഴ്പ്പെടുത്താന്‍ കൂടുതല്‍ പ്രയത്നിക്കേണ്ടി വരും അര്‍ട്ടേട്ടയുടെ പിള്ളേര്‍ക്ക്.കഴിഞ്ഞ രണ്ടു  മല്‍സരത്തില്‍ മൊത്തത്തില്‍ പതിനൊന്നു ഗോളുകള്‍ ആണ് ആഴ്സണല്‍ താരങ്ങള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കൂട്ടിയത് , എന്നാല്‍ ഒരു ഗോള്‍ പോലും അവര്‍ക്ക് തിരിച്ച് ലഭിച്ചില്ല എന്നതും വളരെ ശ്രദ്ധ നല്കേണ്ട മറ്റൊരു കാര്യം ആണ്.

Leave a comment