EPL 2022 European Football Foot Ball International Football Top News transfer news

എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി ; ഡബിള്‍ അടിച്ച് ലെവന്‍ഡോസ്ക്കി

February 18, 2024

എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി ; ഡബിള്‍ അടിച്ച് ലെവന്‍ഡോസ്ക്കി

സെൽറ്റ വിഗോയിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണ ജയം നേടി.ഗോള്‍ നേടാന്‍ പല അവസരങ്ങളും പാഴാക്കി എങ്കിലും രണ്ടു ഗോളിനും വഴി ഒരുക്കിയത് യുവ താരം ആയ ലമായിന്‍ യമാല്‍ ആണ്.ആദ്യ ഗോളിന് വേണ്ടി ഒരു മികച്ച പാസ് നല്കിയത് സ്പാനിഷ് വിങര്‍ ആണ്.അദ്ദേഹത്തിനെ ഫൌള്‍ വെച്ചത് മൂലം ആണ് എക്സ്ട്രാ ടൈമില്‍ ബാഴ്സക്ക് പെനാല്‍റ്റി ലഭിച്ചതും.

Barcelona 2-1 Celta Vigo (17 Feb, 2024) Final Score - ESPN (IN)

ഇന്നലത്തെ മല്‍സരത്തില്‍ ഇരു ടീമുകളും തുടക്കം മുതല്‍ക്ക് തന്നെ നന്നായി കളിച്ചു.ലീഡ് എങ്കിലും ബാഴ്സ പ്രതിരോധത്തിന് സ്ഥിരം ആയി വെല്ലുവിളികള്‍ സെല്‍റ്റ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.ബാഴ്സക് എതിരെ സ്ഥിരമായി ഗോള്‍ നേടുന്ന ഇയാഗോ ആസ്പാസ് ഇന്നലെയും പതിവ് തെറ്റിച്ചില്ല.അദ്ദേഹത്തിന്റെ ഗോളില്‍ ആണ് അവര്‍ സമനില നേടിയത്.90 മിനുറ്റ് വരെയും വിജയ ഗോള്‍ നേടാന്‍ കഴിയാതെ പോയ ബാഴ്സക്ക് ഭാഗ്യം തുണച്ചു.ഫ്രാൻ ബെൽട്രാൻ യമാലിനെ ചവിട്ടിയത് മൂലം ലഭിച്ച പെനാല്‍റ്റി ആദ്യം ലെവന്‍ഡോസ്ക്കി പാഴാക്കി എങ്കിലും ഗോള്‍ ലൈന്‍ വിട്ട് ഗോളി കയറി എന്നത് റീപ്ലേയില്‍ തെളിഞ്ഞതിനാല്‍ വീണ്ടും കിക്ക് എടുക്കാന്‍ റഫറി ആവശ്യപ്പെട്ടു.എന്നാല്‍ ഇത്തവണ റോബര്‍ട്ട് പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു.

Leave a comment