EPL 2022 European Football Foot Ball International Football Top News transfer news

ജിറോണയെ തകര്‍ത്ത് തരിപ്പണം ആക്കി റയല്‍ മാഡ്രിഡ് !!!

February 11, 2024

ജിറോണയെ തകര്‍ത്ത് തരിപ്പണം ആക്കി റയല്‍ മാഡ്രിഡ് !!!

ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ  ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് ശനിയാഴ്ച ലാലിഗ ചലഞ്ചേഴ്‌സ് ജിറോണയ്‌ക്കെതിരെ 4-0ൻ്റെ തകർപ്പൻ ജയം നേടിക്കൊടുത്തു.സെപ്റ്റംബറിൽ റയലിനോട് തോറ്റതിന് ശേഷം 15 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാത്ത ജിറോണയുടെ ഈ സീസണിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്.ജയത്തോടെ ലാലിഗയില്‍ റയല്‍ മാഡ്രിഡ് തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി,

Real Madrid Blow Away Title Rivals Girona With Thumping 4-0 Victory

 

 

റയല്‍ തുടക്കം മുതല്‍ക്ക് തന്നെ തങ്ങളുടെ നയം വ്യക്തമാക്കി കൊണ്ടാണ് കളി ആരംഭിച്ചത്. ആറാം മിനുട്ടില്‍ തന്നെ ബോക്സിന് വെളിയില്‍ നിന്നു കൊണ്ട് ഒരു മികച്ച കേര്‍ളിങ് ഷോട്ടോടെ വിനി റയലിനെ മുന്നില്‍ എത്തിച്ചു.ഇത് കൂടാതെ ബെലിങ്ഹാം നേടിയ രണ്ടും മൂന്നു ഗോളുകള്‍ക്കും വഴി ഒരുക്കി കൊണ്ട് വിനീഷ്യസ് തന്‍റെ വിമര്‍ഷകരുടെ വായ അടപ്പിച്ചിരിക്കുകയാണ്.അതില്‍ പ്രത്യേകിച്ച് മൂന്നാമത്തെ ഗോള്‍ ഒരു പ്ലെയ്ന്‍ ഏരിയയില്‍ നിന്നുമാണ് ഗോള്‍ അവസരം വിനി സൃഷ്ട്ടിച്ചത്.61 ആം മിനുട്ടില്‍ തന്‍റെ രാജ്യാന്തര സഹ താരമായ റോഡ്രിഗോക്കും സ്കോര്‍ബോര്‍ഡില്‍ ഇടം നേടാന്‍ വിനീഷ്യസ് അവസരം നല്കി.89 ആം മിനുട്ടില്‍ ആര്‍ദ ഗൂളര്‍ നേടി കൊടുത്ത പെനാല്‍റ്റി ജൊസേലുവിന് വലയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ സ്കോര്‍നില 5-0 ആയി മാറിയേന്നെ.

Leave a comment