EPL 2022 European Football Foot Ball International Football Top News transfer news

ബെന്‍ളിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ലിവര്‍പൂള്‍

February 11, 2024

ബെന്‍ളിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ലിവര്‍പൂള്‍

ശനിയാഴ്ച ആൻഫീൽഡിൽ ബേൺലിയെ 3-1 ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ബെന്‍ളിയുടെ വലിയ പരീക്ഷണത്തില്‍ നിന്നും കനത്ത പോരാട്ടം കാഴ്ചവെച്ചതിന് ശേഷം തന്നെ ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.ഡിയോഗോ ജോട്ട, ലൂയിസ് ദിയാസ്, ഡാർവിൻ ന്യൂനെസ് എന്നിവര്‍ ആണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.

Liverpool 3-1 Burnley: Player Ratings - Liverpool FC - This Is Anfield

 

31 ആം മിനുട്ടില്‍  കോര്‍ണര്‍  ക്രോസില്‍ നിന്നും എത്തിയ പന്തിന് തല വെച്ച് കൊടുത്ത് കൊണ്ട് ജോട്ട ലിവര്‍പൂളിനെ മുന്നില്‍ എത്തിച്ചു.എന്നാല്‍ ആക്രമണം തുടര്‍ന്ന ബെന്‍ളി 45 ആം മിനുട്ടില്‍ സമനില ഗോളോടെ അത്രയും നേരം ആക്രോശിച്ച ആന്‍ഫീല്‍ഡിനെ നിശബ്ദം ആക്കി.രണ്ടാം പകുതിയില്‍ ബെന്‍ളിക്ക് മേല്‍ ആധിപത്യം പുലര്‍ത്തി കൊണ്ട് ലിവര്‍പൂള്‍ രണ്ടും മൂന്നും ഗോളുകള്‍ കണ്ടെത്തിയതോടെ ആന്‍ഫീല്‍ഡ് വീണ്ടും  ആഘോഷതിമിര്‍പ്പില്‍ ആറാടി.

Leave a comment