European Football Foot Ball International Football Top News transfer news

ഏഷ്യന്‍ രാജാക്കന്‍മാര്‍ ആയി ഖത്തര്‍ !!!!!!!!!!!

February 11, 2024

ഏഷ്യന്‍ രാജാക്കന്‍മാര്‍ ആയി ഖത്തര്‍ !!!!!!!!!!!

ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ചതിന് ശേഷം ഖത്തർ തങ്ങളുടെ ഏഷ്യൻ കപ്പ് കിരീടം വിജയകരമായി നിലനിര്‍ത്തി.ഖത്തര്‍ ഫൂട്ബോള്‍ ചരിത്രത്തില്‍ ഇത് അവരുടെ രണ്ടാമത്തെ കോണ്ടിനെൻ്റൽ കിരീടം ആണിത്.ജോർദാൻ അവരുടെ ആദ്യ ഏഷ്യൻ കപ്പ് ഫൈനലില്‍ തോല്‍വി അടഞ്ഞു.സെമിയിലും ക്വാര്‍ട്ടറിലും ഗോള്‍ വഴങ്ങാതെ ഇരുന്ന ജോര്‍ദാന്‍ പ്രതിരോധത്തിന്‍റെ നിഴല്‍ മാത്രം ആയിരുന്നു ഇന്നലെ കണ്ടത്.

 

ഖത്തര്‍ നേടിയ മൂന്നു ഗോളുകളും പെനാല്‍റ്റികളിലൂടെ ആയിരുന്നു എന്നത് അല്‍പം വിചിത്രമായ ഒരു കാഴ്ച്ചയായിരുന്നു.മൂന്നു സ്പോട്ട് കിക്കും എടുത്ത  അക്രം അഫീഫ്    പിഴവ് ഒന്നും കൂടാതെ തന്നെ വലയില്‍ എത്തിച്ചു.22,73,95 മിനുട്ടുകളില്‍ ആണ് ഖത്തര്‍ ഗോളുകള്‍ കണ്ടെത്തിയത്.67 ആം മിനുട്ടില്‍ സ്കോര്‍ സമനിലയാക്കി കൊണ്ട് യാസാൻ അൽ നൈമത്ത് ജോര്‍ദാന് നേരിയ പ്രതീക്ഷ നല്കി എങ്കിലും ഖത്തര്‍ ഉടന്‍ തന്നെ അതിനു മറുപ്രഹരം നല്കുകയും ചെയ്തിരുന്നു.

Leave a comment