EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ; സ്ഥിരതയിലേക്കുള്ള മടക്കം തേടി ബ്രൈട്ടനും ടോട്ടന്‍ഹാമും

February 10, 2024

പ്രീമിയര്‍ ലീഗ് ; സ്ഥിരതയിലേക്കുള്ള മടക്കം തേടി ബ്രൈട്ടനും ടോട്ടന്‍ഹാമും

തുടർച്ചയായ അഞ്ചാമത്തെ പ്രീമിയർ ലീഗ് ഹോം വിജയത്തിനായുള്ള പോരാട്ടത്തില്‍  ഇന്ന് ടോട്ടന്‍ഹാം ബ്രൈട്ടനെ നേരിടും.നിലവില്‍ രണ്ടു ടീമുകളും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന സാഹചര്യം ആണ്.അഞ്ചാം സ്ഥാനത്ത് ഉള്ള ടോട്ടന്‍ഹാമിന് ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും ജയം നേടി ടോപ് ഫോറില്‍ ഉള്‍പ്പെടാന്‍ ടോട്ടന്‍ഹാമിന് ഇന്ന് ലക്ഷ്യം ഉണ്ട്.

Brighton & Hove Albion's Lewis Dunk celebrates scoring their first goal on February 3, 2024

ഈ സീസനണിന്‍റെ രണ്ടാം പകുതിയില്‍ മാനേജര്‍ അങ്ങേ പോസ്റ്റ്ഗ്ലുവിന്   ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുത്തിയെ മതിയാകൂ.ബ്രസീലിയന്‍ സ്ട്രൈക്കര്‍ റിച്ചാര്‍ഡ്ലിസന്‍ ഫോമിലേക്ക് മടങ്ങി എത്തിയതും പരിക്കില്‍ നിന്നു മുക്തന്‍ ആയി മാഡിസണ്‍ ടീമിലേക്ക് തിരിച്ചെത്തിയതും ശുഭ സൂചനയാണ്.മുന്‍ ചെല്‍സി സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണര്‍ ലോണില്‍ കളിക്കുന്നതോടെ കുറച്ചു ക്രിയാത്മകമായ ഒരു സമീപനം ആണ് മാനേജരില്‍ നിന്നും ടോട്ടന്‍ഹാം ആരാധകര്‍ പ്രതീക്ഷിക്കുന്നത്.അതേ സമയത്ത് ബ്രൈട്ടന്‍ ആകട്ടെ കഴിഞ്ഞ സീസണില്‍ കാണിച്ച പ്രീമിയര്‍ കുതിപ്പിന്‍റെ വെറും നിഴല്‍ ആയി മാറിയിരിക്കുകയാണ് അവര്‍.പ്രാധാന താരങ്ങള്‍ ആയ അന്‍സൂ ഫാറ്റി , കരൂ മിട്ടോമ എന്നിവരുടെ പരിക്കില്‍ നിന്നുള്ള മടങ്ങി വരവ് മാനേജര്‍ റോബെര്‍ട്ടോ ഡി സെര്‍ബിക്ക് കൂടുതല്‍ ആശ്വാസം പകരുന്നു.

Leave a comment