EPL 2022 European Football Foot Ball Top News transfer news

നീല കാര്‍ഡ് എന്ന ആശയത്തിന് ചുവപ്പ് കാര്‍ഡ് !!!!!!!

February 10, 2024

നീല കാര്‍ഡ് എന്ന ആശയത്തിന് ചുവപ്പ് കാര്‍ഡ് !!!!!!!

പ്രൊഫഷണൽ ഫുട്ബോളിലെ പുതിയ ആശയം ആയ നീല കാർഡ് അവതരിപ്പിക്കുന്നത് മാറ്റിവച്ചതായി റിപ്പോര്‍ട്ട്.കളിക്കാരുടെ മാച്ച് ഒഫീഷ്യല്‍സിനെതിരെയുള്ള പെരുമാറ്റം കുറച്ച് കൂടി നന്നാക്കുന്നതിന് വേണ്ടി ആണ് ഇത് അവതരിപ്പിക്കുന്നത് എന്ന് ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.റഫറിമാര്‍ക്കെതിരെ കയര്‍ക്കുക, അതുപോലെ ടാക്റ്റികല്‍ ഫൌളുകള്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ ആയിരിയ്ക്കും നീല കാര്‍ഡ് ഉപയോഗിക്കുക.

ഇന്നലെ ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്  പത്ര  സമ്മേളനത്തില്‍ ലോകം മൊത്തം വാര്‍ത്ത ഒഫീഷ്യല്‍ ആക്കും എന്നായിരുന്നു കരുതിയിരുന്നത്.എന്നാല്‍ ഇന്നലെ അങ്ങനെ സംഭവിക്കാത്തത് മൂലം ഈ നീക്കത്തിനെതിരെ പലരും രംഗത്ത് വന്നിട്ടുണ്ട് എന്ന് കരുത്തുന്നു.ഈ ഒരു നീല കാര്‍ഡ് വിഷയത്തില്‍ ഫിഫയും യുവേഫയും ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.പല പ്രീമിയര്‍ ലീഗ് ക്ലബുകളും ലാലിഗ ക്ലബുകളും ഇതിനെതിരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നതായി വാര്‍ത്ത സ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്.മാർച്ച് 2-ന് നടക്കുന്ന IFAB വാർഷിക പൊതുയോഗത്തില്‍ നടക്കുന്ന ചര്‍ച്ച കഴിഞ്ഞേ ഇനി ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകാന്‍ പോകുന്നുള്ളൂ.

Leave a comment