പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം കൈവിടാന്‍ ഒരുങ്ങി പിഎസ്ജി
സ്റ്റേഡിയം വിൽപ്പനയ്ക്കില്ലെന്ന് സിറ്റി സ്ഥിരീകരിച്ചതിന് ശേഷം പാരീസ് സെൻ്റ് ജെർമെയ്ൻ പാർക്ക് ഡെസ് പ്രിൻസസ് വിടുമെന്ന് ക്ലബ് പ്രസിഡൻ്റ് നാസർ അൽ-ഖെലൈഫി വ്യാഴാഴ്ച പറഞ്ഞു.ക്ലബ് സ്ഥാപിതമായി നാല് വർഷത്തിന് ശേഷം 1974 മുതൽ പാർക്ക് ഡെസ് പ്രിൻസസ് പിഎസ്ജിയുടെ ആസ്ഥാനമാണ്.ഖത്തരി പിന്തുണക്കാരനായ QSI യുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് സ്റ്റേഡിയം സ്വന്തമാക്കുന്നതിന് വേണ്ടി ഏറെ കാലമായി ചര്‍ച്ച ചെയ്യുന്നു.എന്നാല്‍ പാരീസ് സിറ്റി കൗൺസിൽ അതിനെ നഖശിദ്ധാന്തം എതിര്‍ക്കുന്നു.

“ഇപ്പോള്‍ സ്റ്റേഡിയം തരില്ല എന്ന് പറയാന്‍ ആര്‍ക്കും കഴിയും.അത് അവര്‍ക്ക് വളരെ എളുപ്പം ഉള്ള കാര്യവുമാണ്.എന്നാല്‍ ഞങ്ങള്‍ക്ക് ഇത് തീരെ യോജിക്കാന്‍ ആവാത്ത കാര്യം ആണ്.ഈ ക്ലബിന് സ്വന്തമായ ഒരു സ്റ്റേഡിയം വളരെ അത്യന്താപേക്ഷിതം ആണ്.” പിഎസ്ജി ക്ലബ് ഓണര്‍ നാസര്‍ നാസർ അൽ-ഖെലൈഫി പറഞ്ഞു.എപ്പോള്‍ മുതല്‍ ആണ് പാർക്ക് ഡെസ് പ്രിൻസസ് ഉപേക്ഷിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞിട്ടില്ല.എന്നാല്‍ പിഎസ്ജി നിലവില്‍ ഒരു ലോകോത്തര സ്റ്റേഡിയം പണിയുന്നതിന് വേണ്ടി സ്ഥലം തപ്പി നടക്കുകയാണത്രേ.