EPL 2022 European Football Foot Ball International Football Top News transfer news

എഫ് എ കപ്പ് – ഫോര്‍ത്ത് റൌണ്ട് ; ചെല്‍സിക്ക് ജയം അനിവാര്യം

February 7, 2024

എഫ് എ കപ്പ് – ഫോര്‍ത്ത് റൌണ്ട് ; ചെല്‍സിക്ക് ജയം അനിവാര്യം

പ്രീമിയര്‍ ലീഗില്‍ നേരിടേണ്ടി വന്ന തിരിച്ചടികള്‍ക്ക് മറുപടി കണ്ടെത്താന്‍ ഇന്ന് ചെല്‍സി എഫ് എ കപ്പ് ഫോര്‍ത്ത് റൌണ്ട് റീപ്ലേ മാച്ചില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് വില്ല പാര്‍ക്കില്‍ വെച്ചാണ് മല്‍സരം.സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ റൌണ്ടില്‍ സമനില ആയത് മൂലം ആണ് ഈ മല്‍സരം കളിയ്ക്കാന്‍ ഇരു ടീമുകളും നിര്‍ബന്ധിതര്‍ ആവുന്നത്.അന്നത്തെ മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.

Chelsea's Conor Gallagher reacts after Wolverhampton Wanderers' Matheus Cunha scores their third goal on February 3, 2024

 

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല നിലവില്‍ അല്പം മോശം ഫോമില്‍ ആണ്. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകപ്പാടെ രണ്ടു ജയം മാത്രം നേടിയ അവര്‍ പ്രീമിയര്‍ ലീഗില്‍ പതിയെ പതിയെ താഴേക്ക് ഇറങ്ങി നില്‍ക്കുകയാണ്.ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ബ്രിസ്റ്റോള്‍ സിറ്റിയും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടും.ഇരുവരും തമ്മില്‍ നടന്ന ആദ്യ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

Leave a comment